Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ വൻ...

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട

text_fields
bookmark_border
ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട
cancel
camera_alt

ഷാർജയിൽ പിടികൂടിയ മയക്കുമരുന്ന് ശേഖരം 

ഷാർജ: ഭക്ഷ്യവസ്തുക്കൾക്കൊപ്പം കണ്ടെയ്​നറിൽ തുറമുഖത്ത് എത്തിച്ച വൻ ലഹരിമരുന്ന് ശേഖരം ഷാർജ പോർട്ട് ആൻഡ് കസ്​റ്റംസ്​ പിടികൂടി. പെരുന്നാൾ അവധിക്കാലത്ത് യു.എ.ഇയിലേക്ക് കടത്താൻ ലക്ഷ്യമിട്ടതാണ്​ മയക്കുമരുന്ന്. 93 കിലോ ക്രിസ്​റ്റൽമെത്ത്, 3,000 മെഥഡോൺ ടാബ്​ലറ്റ് എന്നിവയാണ് ഷാർജ പോർട്ട് ആൻഡ് കസ്​റ്റംസ് പിടിച്ചെടുത്തത്. ഒരു അയൽരാജ്യത്ത് നിന്ന് കണ്ടെയ്​നറിൽ തുറമുഖത്തേക്ക് അയച്ചതാണ് ഇവ.

ഭക്ഷ്യവസ്​തുക്കൾക്കൊപ്പം സിലിണ്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ. പെരുന്നാൾ അവധിക്കിടെ അർധരാത്രിയിൽ തുറമുഖത്തെത്തിയ കണ്ടെയ്​നറിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിശേഖരം കണ്ടെത്തിയത്. ലഹരി കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണങ്ങൾക്ക് കേസ് കൈമാറിയതായി കസ്​റ്റംസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugssharjah
News Summary - Massive drug bust in Sharjah
Next Story