അബൂദബി: ഒരേ കുറിപ്പിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്നായി നിരവധി തവണ മരുന്ന് വാങ്ങുന്നത് തടയാൻ കർശന നിയമം വരുന്നു.
ദേശീയ പുനരധിവാസ കേന്ദ്രത്തിെൻറ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ് ഫെഡറൽ തലത്തിൽ ഇൗ നിയമം അവതരിപ്പിക്കുന്നത്. നിയമം കൊണ്ടുവരാനുള്ള പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്ന് ദേശീയ പുനരധിവാസ കേന്ദ്രം ഡയറക്ടർ ജനറൽ ഡോ. ഹമദ് അൽ ജാഫരി പറഞ്ഞു.
ഉറക്കഗുളികയും ഉത്തേജക മരുന്നും ഉൾപ്പെടെയുള്ള ഒൗഷധങ്ങൾ രാജ്യത്ത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തൽ. ആരോഗ്യ അധികൃതർ കഴിഞ്ഞ മാസം ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 80 ശതമാനത്തോളം പേർക്കും ഡോക്ടറുടെ കുറിപ്പില്ലാതെ ആൻറിബയോട്ടിക്കുകൾ ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് രാജ്യവ്യാപകമായി നിയമം നടപ്പാക്കുന്നത്.
അബൂദബി എമിറേറ്റിലെ ആശുപത്രിയിൽനിന്നുള്ള ഡോക്ടറുടെ കുറിപ്പിൽ മരുന്ന് വാങ്ങിയ ശേഷം സമീപ എമിറേറ്റുകളിൽനിന്ന് അതേ ദിവസം പോലും വീണ്ടും മരുന്ന് ലഭിക്കുന്നുണ്ടെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മയക്കുമരുന്നിന് അടിമകളായവരും സാമൂഹികവിരുദ്ധരും ഇൗ പഴുത് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് 2018 ആദ്യത്തിൽ രാജ്യം മൊത്തം ബാധകമാകുന്ന നിയമം അവതരിപ്പിക്കുന്നത്.
ഒൗഷധകുറിപ്പുമായി തിരിച്ചറിയൽ കാർഡ് ബന്ധിപ്പിക്കുന്ന സംവിധാനമാണ് ഇതിനായി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.