Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒരേ കുറിപ്പിൽ നിരവധി...

ഒരേ കുറിപ്പിൽ നിരവധി തവണ മരുന്ന്​ വാങ്ങുന്നത്​ നിയന്ത്രിക്കാൻ കർശന നിയമം

text_fields
bookmark_border
ഒരേ കുറിപ്പിൽ നിരവധി തവണ മരുന്ന്​ വാങ്ങുന്നത്​ നിയന്ത്രിക്കാൻ കർശന നിയമം
cancel
camera_alt????????? ?????????? ???????????? ??????
അബൂദബി: ഒരേ കുറിപ്പിൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽനിന്നായി നിരവധി തവണ മരുന്ന്​ വാങ്ങുന്നത്​ തടയാൻ കർശന നിയമം വരുന്നു. 
ദേശീയ പുനരധിവാസ കേന്ദ്രത്തി​​െൻറ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയമാണ്​ ഫെഡറൽ തലത്തിൽ ഇൗ നിയമം അവതരിപ്പിക്കുന്നത്​. നിയമം കൊണ്ടുവരാനുള്ള പദ്ധതി ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്ന്​ ദേശീയ പുനരധിവാസ കേന്ദ്രം ഡയറക്​ടർ ജനറൽ ഡോ. ഹമദ്​ അൽ ജാഫരി പറഞ്ഞു. 
ഉറക്കഗുളികയും ഉത്തേജക മരുന്നും ഉൾപ്പെടെയുള്ള ഒൗഷധങ്ങൾ രാജ്യത്ത്​ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ്​ കണ്ടെത്തൽ. ആരോഗ്യ അധികൃതർ കഴിഞ്ഞ മാസം ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 80 ശതമാനത്തോളം പേർക്കും ഡോക്​ടറുടെ കുറിപ്പില്ലാതെ ആൻറിബയോട്ടിക്കുകൾ ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതി​​െൻറയെല്ലാം അടിസ്​ഥാനത്തിലാണ്​ രാജ്യവ്യാപകമായി നിയമം നടപ്പാക്കുന്നത്​. 
അബൂദബി എമിറേറ്റിലെ ആശുപത്രിയിൽനിന്നുള്ള ഡോക്​ടറുടെ കുറിപ്പിൽ മരുന്ന്​ വാങ്ങിയ ശേഷം സമീപ എമിറേറ്റുകളിൽനിന്ന്​ അതേ ദിവസം പോലും വീണ്ടും മരുന്ന്​ ലഭിക്കുന്നുണ്ടെന്നാണ്​ അധികൃതർക്ക്​ ലഭിച്ച വിവരം. മയക്കുമരുന്നിന്​ അടിമകളായവരും സാമൂഹികവിരുദ്ധരും ഇൗ പഴുത്​ ഉപയോഗിക്കുന്നത്​ ശ്രദ്ധയിൽപെട്ടിട്ടുണ്ട്​. ഇതിന്​ തടയിടുക എന്ന ലക്ഷ്യത്തോടെയാണ്​ 2018 ആദ്യത്തിൽ രാജ്യം മൊത്തം ബാധകമാകുന്ന നിയമം അവതരിപ്പിക്കുന്നത്​. 
ഒൗഷധകുറിപ്പുമായി ​തിരിച്ചറിയൽ കാർഡ്​ ബന്ധിപ്പിക്കുന്ന സംവിധാനമാണ്​ ഇതിനായി ഒരുങ്ങുന്നത്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicinegulf newsmalayalam news
News Summary - medicine-uae-gulf news
Next Story