ഷാ​ർ​ജ​യി​ൽ മെ​ഗാ സ​മ്മ​ർ സെ​യി​ൽ നാളെ മു​ത​ൽ

ഷാ​ർ​ജ: ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഡെ​സ്റ്റി​നേ​ഷ​നാ​വു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി വേ​ന​ൽ​കാ​ല ഷോ​പ്പി​ങ്​ മാ​മാ​ങ്ക​ത്തി​ന്​ ഷാ​ർ​ജ​യി​ൽ​ ജൂ​ലൈ ഒ​ന്നി​ന്​ തു​ട​ക്ക​മാ​വും. വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്​​പ​ന്ന​ങ്ങ​ളു​ടെ വ​ൻ ശേ​ഖ​ര​വു​മാ​യാ​ണ്​ ഇ​ത്ത​വ​ണ ഷോ​പ്പി​ങ്​ ഉ​ത്​​സ​വം വി​രു​ന്നെ​ത്തു​ക. ഉ​ത്​​പ​ന്ന​ങ്ങ​ൾ​ക്ക്​ 25 മു​ത​ൽ 75 ശ​ത​മാ​നം ഡി​സ്കൗ​ണ്ടു​ക​ളും 30 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ റാ​ഫി​ൾ ഡ്രോ ​സ​മ്മാ​ന​ങ്ങ​ളു​മാ​ണ്​ ഇ​ത്ത​വ​ണ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്ന​ത്. ഷാ​ർ​ജ ടൂ​റി​സം വ​കു​പ്പു​മാ​യി ചേ​ർ​ന്ന്​ സം​ഘ​ടി​പ്പി​ക്കു​ന്ന ഷോ​പ്പി​ങ്​ മ​ഹോ​ത്സ​വ​ത്തി​ലൂ​ടെ ജി.​സി.​സി​യി​ലു​ട​നീ​ള​മു​ള്ള സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​മി​റേ​റ്റി​ലെ എ​ല്ലാ ഷോ​പ്പി​ങ്​ മാ​ളു​ക​ളി​ലും ഡി​സ്കൗ​ണ്ട്​ ല​ഭി​ക്കു​മെ​ന്ന്​ ഷാ​ർ​ജ സ​മ്മ​ർ പ്ര​മോ​ഷ​ൻ​സ്​ വ​ക്​​താ​വ്​ ആ​യി​ഷ സാ​ലി​ഹ്​ പ​റ​ഞ്ഞു. കാ​മ്പ​യ്​​നി​ന്‍റെ അ​വ​സാ​ന ര​ണ്ടാ​ഴ്ച​യാ​യ​ ആ​ഗ​സ്റ്റ്​ 19 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്നു​വ​രെ ബാ​ക്​ ടു ​സ്കൂ​ൾ കാ​മ്പ​യ്​​നി​ന്‍റെ ഭാ​ഗ​മാ​യി 80 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ടും ല​ഭി​ക്കു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​മ്പ​യ്​​നി​ന്‍റെ അ​വ​സാ​ന ദി​ന​ങ്ങ​ളി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ ബാ​ഗു​ക​ളും സ്​​റ്റേ​ഷ​ന​റി ഉ​ത്​​പ​ന്ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ 20 ദി​വ​സം ഇ​ട​വി​ട്ട്​ റാ​ഫി​ൾ ഡ്രോ ​ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തും. 200 ദി​ർ​ഹ​മി​ന്‍റെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ല​ഭി​ക്കു​ന്ന കൂ​പ്പ​ണു​ക​ളി​ലൂ​ടെ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ റാ​ഫി​ൾ ഡ്രോ​യി​ൽ പ​​ങ്കെ​ടു​ക്കാം. 100ല​ധി​കം വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. സ്വ​ർ​ണ​ക്ക​ട്ടി​ക​ൾ, ഷോ​പ്പി​ങ്​ വൗ​ച്ച​റു​ക​ൾ, കാ​റു​ക​ൾ തു​ട​ങ്ങി 30 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ സ​മ്മാ​ന​ങ്ങ​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്​. എ​മി​റേ​റ്റി​ലെ എ​ട്ട്​ ഷോ​പ്പി​ങ്​ മാ​ളു​ക​ൾ, 16 ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ​ ഷോ​പ്പി​ങ്​ മ​ഹോ​ത്സ​വ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ 70ല​ധി​കം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും റാ​ഫി​ൾ ഡ്രോ ​ന​റു​ക്കെ​ടു​പ്പ്​ ന​ട​ക്കും. റാ​ഫി​ൾ ഡ്രോ​യു​ടെ ഫ​ലം shjsummer.ae എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

Tags:    
News Summary - Mega Summer Sale in Sharjah from Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-02 05:11 GMT