ദുബൈ: മെച്ചപ്പെട്ട സേവനം നൽകാനെന്ന പേരിൽ സ്വകാര്യ വ്യക്തികൾക്ക് വിറ്റഴിക്കപ്പെട്ട വിമാനത്താവളങ്ങളും വിമാന കമ്പനികളും പ്രവാസികൾക്ക് ഇരുട്ടടിയായി മാറുകയാണെന്ന് പ്രവാസി കോൺഗ്രസ്.
തിരുവനന്തപുരം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ഭീമമായ യൂസർ ഫീ പ്രവാസി മലയാളികളോടുള്ള വെല്ലുവിളിയാണ്. ടിക്കറ്റ് ചാർജ് വർധനയിലൂടെയുള്ള ചൂഷണം നിർബാധം തുടരുകയാണ്. ഈ ജനവിരുദ്ധതയെ ഇരു സർക്കാറുകളും കൈയുംകെട്ടി നോക്കിനിൽക്കുന്നത് പ്രവാസ ലോകത്തെ അമ്പരപ്പിക്കുകയാണ്.
യൂസർ ഫീ അടിയന്തരമായി പിൻവലിക്കണമെന്നും വിദേശത്തെ അവധി ദിനങ്ങൾ ആരംഭിക്കുന്ന സമയത്തെ ടിക്കറ്റ് ചാർജ് വർധന പിൻവലിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇടപെടണമെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സലിം പള്ളിവിള പ്രമേയം അവതരിപ്പിച്ചു. സലാം സിത്താര, ബദറുദ്ദീൻ ഗുരുവായൂർ, അഷറഫ് വടക്കേവിള, സോമശേഖരൻ നായർ, സിദ്ധാർഥൻ ആശാൻ, ലിസി എലിസബത്ത്, ചന്ദ്രിക, നൗഷാദ് പാലോട്, മുഹമ്മദ് കാപ്പാട്, ജലാലുദ്ദീൻ മൈനാഗപ്പള്ളി, ശ്രീനിവാസ് അമരമ്പലം, ഷംസുദ്ദീൻ ചാരുംമൂട്, ഡോ. മഞ്ഞപ്പാറ റഷീദ്, സുരേഷ് കുമാർ പല്ലന, ഹസ്സൻകുഞ്ഞ് ക്ലാപ്പന, പ്രവീൺ ആന്റണി, ബിജു മലയിൽ, വിജയകുമാർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.