ഇ​ലോ​ൺ മ​സ്ക്

അ​ബൂ​ദ​ബി എ​യ​ർ​പോ​ർ​ട്ടി​നെ​ പു​ക​ഴ്ത്തി​ ഇ​ലോ​ൺ മ​സ്ക്​

അ​ബൂ​ദ​ബി: സാ​യി​ദ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​തി​നൂ​ത​ന ചെ​ക്കി​ങ്​ സം​വി​ധാ​ന​ത്തെ പു​ക​ഴ്ത്തി​ ടെ​സ്​​ല ചീ​ഫ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഇ​ലോ​ൺ മ​സ്ക്​. ഫേ​ഷ്യ​ൽ റെ​ക​ഗ്​​നി​ഷ​ൻ സം​വി​ധാ​നം വ​ഴി അ​തി​വേ​ഗം ചെ​ക്കി​ങ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന ഒ​രാ​ളു​ടെ വി​ഡി​യോ​ക്ക്​​ ക​മ​ന്‍റാ​യാ​ണ്​ ഇ​ലോ​ൺ മ​സ്ക്​ ഇ​ക്കാ​ര്യം കു​റി​ച്ച​ത്. യു.​എ​സ്​ ഈ ​സം​വി​ധാ​നം കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്. നി​ര​വ​ധി​പേ​ർ ഈ ​വി​ഡി​യോ​യും ക​മ​ന്‍റും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ തു​റ​ന്ന അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ എ​യി​ൽ ഏ​റ്റ​വും നൂ​ത​ന​മാ​യ സം​വി​ധാ​ന​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഓ​ൺ​ലൈ​നി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ലി​ലെ സെ​ൽ​ഫ് സെ​ർ​വ് ഡെ​സ്കി​ലെ മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം വ​ഴി എ​ളു​പ്പ​ത്തി​ൽ ക​ട​ന്നു​​പോ​കാ​നാ​കും. വി​സ​യും ഡേ​റ്റ വെ​രി​ഫി​ക്കേ​ഷ​നും അ​ട​ക്ക​മു​ള്ള എ​ല്ലാ പ​രി​ശോ​ധ​ന​ക​ളും സി​സ്റ്റം ചെ​യ്യും. ഇ​തു​പ​യോ​ഗി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ടെ​ർ​മി​ന​ലി​ന് പു​റ​ത്തു​നി​ന്ന് 12 മി​നി​റ്റി​നു​ള്ളി​ൽ ഗേ​റ്റി​ലെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.