ദുബൈ: വേൾഡ് മലയാളി കൗൺസിൽ ദുബൈ പ്രോവിൻസ് (ഡബ്ല്യു.എം.സി) വാർഷിക സമ്മേളനം ഞായറാഴ്ച ദുബൈ ക്ലാസിക്കൽ റസ്റ്റാറന്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ലാൽ ഭാസ്കർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഗ്ലോബൽ പരിപാടികളുടെ വിശദാംശങ്ങൾ ഗ്ലോബൽ വൈസ് പ്രസിഡന്റ് ചാൾസ് പോൾ അവതരിപ്പിച്ചു. മിഡിലീസ്റ്റ് വി.പി അഡ്മിൻ തമ്പി തോമസ്, ഗ്ലോബൽ യൂത്ത് വിങ് പ്രസിഡന്റ് രേഷ്മ, ഗ്ലോബൽ ലേഡീസ് വിങ് സെക്രട്ടറി ഷീല റജി, ദുബൈ പ്രോവിൻസ് വി.പിയും ഗ്ലോബൽ മീഡിയ സെക്രട്ടറിയുമായ വി.എസ്. ബിജുകുമാർ എന്നിവർ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി.
ദുബൈ പ്രോവിൻസിന്റെ ഓണപ്പരിപാടികൾ ഒക്ടോബർ ആറിന് നടത്താൻ തീരുമാനിച്ചതായി സെക്രട്ടറി ബേബി വർഗീസ് അറിയിച്ചു. ട്രഷറർ അരുൺ ബേബി ജോർജ്, വി.പി. അഡ്മിൻ രാജു തേവർമടം, വനിത വിങ് പ്രസിഡന്റ് റാണി സുധീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.