മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന ത​ദ്​​വീ​റി​ന്‍റെ വാ​ഹ​നം

അബൂദബിയിൽ റമദാനിൽ ശേഖരിച്ചത് ലക്ഷം ടൺ മാലിന്യം

അബൂദബി: റമദാനിലും പെരുന്നാൾ അവധിക്കാലത്തും അബൂദബിയിൽ നിന്ന് ശേഖരിച്ചത് 1,01,570 ടൺ മുനിസിപ്പൽ മാലിന്യം. അബൂദബി മാലിന്യ നിർമാർജന കേന്ദ്രമായ തദ്വീറാണ് ഇത്രയധികം മാലിന്യം നീക്കം ചെയ്തത്. ജീവനക്കാരെ ഉപയോഗിച്ച് മാലിന്യം ശേഖരിച്ചതിന് പുറമെ സ്വയം നിയന്ത്രിത സംവിധാനങ്ങളിലൂടെയും മാലിന്യ നിർമാർജനം നടത്തി. അറവുശാല മാലിന്യങ്ങൾ, ഖലമാലിന്യങ്ങൾ എന്നിവയും നീക്കി.

റമദാനിൽ ശുചീകരണ തൊഴിലാളികൾ, അവരുടെ ഉപകരണങ്ങൾ, മാലിന്യ നിർമാർജന വാഹനങ്ങൾ, ശേഖരണ കണ്ടെയ്നറുകൾ എന്നിവയുടെ എണ്ണം വർധിപ്പിച്ചിരുന്നു. റമദാനിൽ പ്രതിദിനം 3000 ടൺ മാലിന്യം വീതം ശേഖരിച്ചു. ഇതിനു പുറമെ ഈദുൽ ഫിത്ർ ദിനങ്ങളിൽ 10,950 ടൺ മാലിന്യവും നീക്കി. മുൻവർഷത്തെ അപേക്ഷിച്ച് 4.17 ശതമാനം കൂടുതൽ ശേഖരിക്കാൻ കഴിഞ്ഞു.

ദിവസവും 1.62 ലക്ഷം കണ്ടെയ്നറുകളിൽ നിന്ന് മാലിന്യം നീക്കിയിരുന്നു. ഇതോടൊപ്പം, അണുനശീകരണ പ്രവർത്തനങ്ങളും നടത്തി. 250 സ്പെഷലിസ്റ്റുകൾ, 55 വാഹനങ്ങൾ എന്നിവയും റമദാൻ കാലയളവിൽ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ സജീവമായി.

Tags:    
News Summary - Millions of tons of garbage collected during Ramadan in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.