മോഹൻ കാവാലം

യു.എ.ഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹൻ കാവാലം നിര്യാതനായി

ദുബൈ: യു.എ.ഇയിലെ കലാ-സാംസ്കാരിക പ്രവർത്തകൻ മോഹൻ കാവാലം (69) ദുബൈയിൽ നിര്യാതനായി. ആലപ്പുഴ കാവാലം സ്വദേശിയാണ്.

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ദുബൈ ആസ്റ്റര്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 2025ൽ പ്രവാസത്തിന്‍റെ 50 വർഷം തികയാനിരിക്കെയാണ് മരണം. കൈരളി കലാകേന്ദ്രം (മുന്‍ പ്രസിഡന്‍റ്), യുനൈറ്റഡ് മലയാളി അസോസിയേഷന്‍ (മുന്‍ കണ്‍വീനര്‍), ഡബ്ല്യു.എം.സി ഉമ്മുല്‍ഖുവൈന്‍ (മുന്‍ പ്രസിഡന്‍റ്), ഹാര്‍മണി തുടങ്ങി വിവിധ കൂട്ടായ്മകളില്‍ സജീവമായിരുന്നു.

ഭാര്യ: ഗീത (ഹോമിയോ ഡോക്ടര്‍). മകള്‍: ശരണ്യ സതീഷ്. സംസ്‌കാരം ജബല്‍ അലിയില്‍ വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക്.

Tags:    
News Summary - mohan kavalam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.