അജ്മാന്: സംരംഭകര്‍ക്ക് പ്രചോദനമേകി അജ്മാന് ഫുഡ് ഫെസ്റ്റിവല്‍. അജ്മാനിലെ സാമ്പത്തിക വികസന വകുപ്പും ടൂറിസം വികസന വകുപ്പും ചേർന്നാണ് അജ്മാൻ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. അജ്മാൻ സഫിയ വാക്ക്വേയില് മേള ജനുവരി രണ്ടിന് സമാപിച്ചു.
പ്രശസ്തമായ റസ്റ്റാറന്റുകളിൽനിന്നും കഫേകളിൽനിന്നുമുള്ള നിരവധി പ്രദർശകർ ഫെസ്റ്റിവലിൽ പങ്കെടുത്തു. വ്യത്യസ്ത രുചിഭേദങ്ങളോടെയുള്ള ഭക്ഷണങ്ങള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ആഘോഷങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കും മുതിർന്നവർക്കും കുട്ടികൾക്കും അനുയോജ്യമായ നിരവധി വിനോദ പരിപാടികൾ, തത്സമയ പാചക പ്രദർശനങ്ങൾ, മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് അരങ്ങേറി.
ദേശീയ പദ്ധതികൾ, ഭക്ഷ്യ മേഖലയിലെ നിക്ഷേപകർ, ചെറുകിട ഇടത്തരം പദ്ധതികളുടെ ഉടമകൾ എന്നിവരെ പിന്തുണക്കുന്നതിനാണ് അജ്മാൻ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രദര്‍ശനത്തോടനുബന്ധിച്ച് നിരവധി കലാ പരിപാടികളും അരങ്ങേറി. കുട്ടികളും കുടുംബങ്ങളുമടക്കം നിരവധിപേരാണ് അജ്മാന് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാനായി എത്തിയത്. അജ്മാനില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ മലയാളികളടക്കമുള്ളവരുടെ നിരവധി സ്ഥാപനങ്ങള്‍ ഭാഗഭാക്കായി. ഫുഡ് ഫെസ്റ്റിവലിലെ പ്രവേശനം സൗജന്യമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.