ഷാർജ: മരുഭൂമിയിലെ പരുമലയായ ഷാർജ സെൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിലെ അധ്യാത്മിക സംഘടനകളുടെ വാർഷികവും, ക്രിസ്മസ് കരോൾ നൈറ്റ് ‘നക്ഷത്രരാവും’ റവ. ഡോ. സനിൽ മാത്യു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വെരി. റവ. ഡോ. അഡ്വ ഷാജി ജോർജ്-കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.
സഹവികാരി ഫാ. ജിജോ തോമസ് പുതുപ്പള്ളി, ഇടവക ഭാരവാഹികളായ ട്രസ്റ്റി തോമസ് തരകൻ, സെക്രട്ടറി ബിനുമാത്യു, ഡൽഹി ഭദ്രാസന കൗൺസിൽ അഗം മാത്യു വർഗീസ്, ചാരിറ്റി കമ്മിറ്റി സെക്രട്ടറി സജു ടി. ചെറിയാൻ, ട്രഷറർ സൈമൺ കെ. ഫിലിപ്പ് എന്നിവർ സംസാരിച്ചു. കരോൾ നൈറ്റിൽ ഇടവകയിലെ വിവിധ പ്രാർഥന ഗ്രൂപ്പുകൾ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. ആധ്യാത്മിക സംഘടനകളുടെ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇടവക ട്രസ്റ്റി എല്ലാവർക്കും നന്ദി അറിയിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.