ഷാർജ: സ്കൈലൈൻ യൂനിവേഴ്സിറ്റി ഗ്രൗണ്ടിൽ നടന്ന സോഷ്യൽ മീഡിയ യു.എ.ഇ ക്രിക്കറ്റ് മാച്ചിൽ അസ്ഹറൻസിനെ ഫൈനൽ മാച്ചിൽ പരാജയപ്പെടുത്തി ജെനൂബ് ഫിറ്റ്നസ് ചാമ്പ്യന്മാരായി. പ്രവാസ ലോകത്തെ മലയാളി വ്ലോഗർമാരുടെ കൂട്ടായ്മയായ സോഷ്യൽ മീഡിയ ഫ്രൻഡ്സിന്റെ അഭിമുഖ്യത്തിലാണ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ജെനൂബ്, അസ്ഹറൻസ്, എൻ സെവൻ, ക്രാബ് മീഡിയ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്.
ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജെനൂബിന്റെ സൂരജ് മാൻ ഓഫ് ദി മാച്ചായി. ഏറ്റവും മികച്ച കളിക്കാരനായി അസ്ഹറൻസിലെ സഫുവാനും ബൗളറായി ജെനൂബ് ഫിറ്റ്നസിലെ അഫ്ഷാദിനെയും തിരഞ്ഞെടുത്തു. ഷഫീൽ കണ്ണൂർ, സഹീർ വിളയിൽ, മുന്ദിർ കൽപ്പകഞ്ചേരി, ഹാഷിം തങ്ങൾ, ഷാഹിദ് മാണിക്കോത്ത്, അസ്ഹർ, റിയാസ് പപ്പൻ, സായി കോട്ടക്കൽ, യൂസുഫ് കാരക്കാട്, നിയാസ് എൻ സെവൻ, അബ്ദുൽ റഹ്മാൻ, സുബൈർ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. വിജയികൾക്കുള്ള ട്രോഫി സിനിമാതാരം റിയാസ് ഖാൻ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.