ദുബൈ: എമിറേറ്റിലെ നാല് പ്രമുഖ റൗണ്ട് എബൗട്ടുകളുടെ സൗന്ദര്യവത്കരണം ദുബൈ മുനിസിപ്പാലിറ്റി പൂർത്തീകരിച്ചു. അൽ റഖ, നാദ് അൽ ശിബ, നാദ് അൽ ഹമർ, അൽ ഖവാനീജ് റൗണ്ട് എബൗട്ടുകളാണ് അറ്റകുറ്റപ്പണികൾ നടത്തി സൗന്ദര്യവത്കരിച്ചത്.
ദുബൈയിലെ പ്രധാന പൊതു റൗണ്ട് എബൗട്ടുകളുടെ സൗന്ദര്യവത്കരണത്തിനായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് നാലെണ്ണത്തിന്റെ പണി പൂർത്തീകരിച്ചതെന്ന് ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു.
അൽ വർഖ റൗണ്ട് എബൗട്ടിന്റെ പുതിയ രൂപകൽപന പ്രദേശത്തിന്റെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ്.
റൗണ്ട് എബൗട്ടിന്റെ വളയത്തെ ഒരു പക്ഷി വലയംചെയ്യുന്ന രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. ഈ രൂപത്തിന് 3.5 മീറ്റർ ഉയരവും 240 സെന്റീമീറ്റർ കനവുമുണ്ട്. സമാന രീതിയിൽ സ്ഥലത്തിന്റെ പേരിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നാദ് അൽ ഹമർ റൗണ്ട് എബൗട്ടും നവീകരിച്ചിരിക്കുന്നത്. നാദ് എന്ന പദത്തിൽ നിന്നാണ് നാദ് അൽ ശിബ റൗണ്ട് എബൗട്ടിന്റെ സങ്കൽപം കടമെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.