ദുബൈ: യു.എ.ഇ 50ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന 50 ഇന പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു. അൽ മദീന ഗ്രൂപ് മാനേജിങ് ഡയറക്ടർ പൊയിൽ അബ്ദുല്ല, ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജിക്ക് ബ്രോഷർ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.
കലാ-സാഹിത്യ-കായിക മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സമ്മേളനങ്ങള്‍, ആർട്ട് ഗാലറി, കേരളീയം ലീഡേഴ്സ് മീറ്റ്, മാധ്യമ സംഗമം, നേതൃസ്മൃതി, അന്താരാഷ്ട്ര സെമിനാര്‍, രക്തസാക്ഷി ദിനാചരണം, വനിതകള്‍ക്കും കുട്ടികള്‍ക്കും വ്യത്യസ്ത പരിപാടികള്‍, രക്തദാന കാമ്പയിന്, പൊതുസമ്മേളനം ഉൾപ്പെടെ നിരവധി പരിപാടികൾ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു മാസം നീളുന്ന ആഘോഷ പരിപാടികള്‍ ദുബൈയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചായിരിക്കും ഒരുക്കുക. ആക്ടിങ് പ്രസിഡൻറ് ഹുസൈനാര് എടച്ചാക്കൈ അധ്യക്ഷത വഹിച്ചു.
ട്രഷറര്‍ പി.കെ. ഇസ്മായില്‍, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, വൈസ് പ്രസിഡൻറുമാരായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റഈസ് തലശ്ശേരി, സെക്രട്ടറിമാരായ അഡ്വ. സാജിദ്, ഒ. മൊയ്തു, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.