ഷാർജ: 50ാമത് ദേശീയദിനാഘോഷങ്ങൾക്ക് ഷാർജയുടെ കിഴക്കൻ തീരദേശ നഗരമായ ഖോർഫക്കാനിൽ തുടക്കമായി. ഇതോടനുബന്ധിച്ച് ആംഫി തിയറ്ററിൽ, ദ ജൂബിലി ഓഫ് പ്രൈഡ് എന്ന സംഗീത ശിൽപം അരങ്ങേറി. ഒരു പിതാവ് തെൻറ ഇളയ മകൾക്ക് 'ജൂബിലി' എന്ന വാക്കിെൻറ അർഥം വിശദീകരിക്കുന്നതിടത്തുവെച്ച് തുടങ്ങിയ സംഗീത ശിൽപം രാജ്യത്തിെൻറ ഐക്യത്തിെൻറയും സഹിഷ്ണുതയുടെയും വിളംബരം ഉയർത്തി. ഇമാറാത്തി കവയിത്രി മറിയം അൽ നഖ്ബി, ഫയീസ് അൽ സയീദ്, വാലിദ് അൽ ജാസിം, ഫൈസൽ അൽ ജാസിം എന്നിവരുടെ കവിതകളുടെ അവതരണത്തോടൊപ്പം, ഖോർഫക്കാനിലെ അബ്ദുല്ല ബിൻ അൽ മുബാറക് സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥിനികളുടെ നൃത്താവതരണവും നടന്നു. അൽ മസ്യൂദ് ബാൻഡ് അവതരിപ്പിച്ച നാടോടി കലകളായ, അയാല, ഗർഭിയ എന്നിവയും ശ്രദ്ധേയമായി. ഇമാറാത്തി കവി ദാവൂദ് അൽ ഷെഹി മാതൃരാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്ന കവിത ചൊല്ലി.
വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി ബാൻഡുകളുടെ സാന്നിധ്യം യു.എ.ഇയിൽ നിലനിൽക്കുന്ന സഹിഷ്ണുതയുടെയും സഹകരണത്തിെൻറയും മനോഭാവം പ്രകടമാക്കി. ലബനീസ് നാടോടി സംഘം മനോഹരമായ നൃത്തങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും അവരുടെ പ്രാദേശിക പൈതൃകം പ്രദർശിപ്പിച്ചു. റഷ്യൻ നാടോടി പ്രകടനവും ഇറാഖിലെ 'അൽ ഷമായേൽ ബാൻഡ്' മനോഹരമായ ഗാനങ്ങളും കൊണ്ട് കാണികളെ വിസ്മയിപ്പിച്ചു. സ്വദേശികളും വിദേശികളും ആവേശപൂർവമാണ് ആഘോഷ പരിപാടികളെ വരവേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.