ഫുജൈറ: ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ യു.എ.ഇയുടെ ദേശീയ ദിനം ആഘോഷിച്ചു. പ്രസിഡൻറ് ടി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഷാർജ നാഷനൽ കൗൺസിൽ മെംബർ ഡോ. അബ്ദുല്ല മൂസ സാലെ ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദ് അൽ ജൗഹരി, അബ്ദുല്ല അൽ റിയാസി, മുഹമ്മദ് അൽ ഗവാദി, നൂറാ മുഹമ്മദ് ഗവാദി, സ്റ്റാൻലി ജോൺ, മുഹമ്മദ് ആരിഫ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് പ്രേമിസ് പോൾ സ്വാഗതവും ജനറൽ സെക്രട്ടറി അരുൺ നെല്ലിശ്ശേരി നന്ദിയും പറഞ്ഞു. വീരമൃത്യു വരിച്ച സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനും സഹ സൈനികർക്കും ആദരാഞ്ജലികളർപ്പിച്ച് യോഗം ആരംഭിച്ചു. കേരള യൂനിവേഴ്സിറ്റിയിൽനിന്ന് എം.ഡി.എസിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷൈമാ സജാദിനെ ആദരിച്ചു.
മഹാമാരിയുടെ കാലഘട്ടത്തിൽ ക്ലബുമായി സഹകരിച്ച് ഇന്ത്യൻ സമൂഹത്തിന് ചെയ്ത സേവനത്തിന് ഖോർഫാക്കാൻ പ്രിവൻറിവ് മെഡിസിനിലെ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു.
ആർട്സ് മേറ്റ്, ബീറ്റ്സ് ഓഫ് ഗൾഫ്, കെ.എൽ-45 ബാൻഡ് എന്നിവർ നടത്തിയ കലാപരിപാടികളും അരങ്ങേറി. ബിജു പിള്ള, സൈനുദ്ദീൻ, വിനോയ് ഫിലിപ്, കലീൽ, കുര്യൻ ജെയിംസ്, മൊയ്തു, യാസിർ, രോഹിത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.