ദുബൈ: ഇമാറാത്ത് നാളെ അതിരില്ലാത്ത ആഘോഷങ്ങളിലേക്ക്. അങ്ങിങ്ങായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി യു.എ.ഇ രൂപവത്കരിച്ചതിെൻറ 50ാം വാർഷികം ആഘോഷിക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. ലോകത്തെ വിസ്മയിപ്പിക്കുന്ന പരിപാടികളോടെയായിരിക്കും രാജ്യം ആഘോഷങ്ങളിലേക്കിറങ്ങുക. ഹത്തയിലാണ് ഔദ്യോഗിക ചടങ്ങുകൾ നടക്കുക. ഹത്തയെ ലോക ടൂറിസം ഭൂപടത്തിെൻറ ഭാഗമാക്കാൻ ലക്ഷ്യമിട്ടാണ് ഇവിടെ പരിപാടികൾ നടത്തുന്നത്. ഇതിനുപുറമെ, പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളുമെല്ലാം ആഘോഷത്തിൽ പങ്കാളികളാകും. വാരാന്ത്യ അവധി ഉൾപ്പെടെ നാല് ദിവസത്തെ അവധി ലഭിക്കുന്നതിനാൽ വിനോദ സഞ്ചാരമേഖലകളിലെല്ലാം കനത്ത തിരക്ക് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.