ദേ​ശീ​യ ദി​നം: ​ആ​ഘോ​ഷം ഐ.​എം.​ജി വേ​ൾ​ഡി​ലും

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​നം ദു​ബൈ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ൻ​ഡോ​ർ തീം ​പാ​ർ​ക്കാ​യ ഐ.​എം.​ജി വേ​ൾ​ഡി​ലും ആ​ഘോ​ഷി​ക്കും. ഇ​ന്ന്​ മു​ത​ൽ ഡി​സം​ബ​ർ നാ​ലു​ വ​രെ​യാ​ണ്​ ആ​ഘോ​ഷം. യു.​എ.​ഇ​യു​ടെ സം​സ്‌​കാ​രം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​ര​മ്പ​രാ​ഗ​ത സൂ​ഖ് സ്ഥാ​പി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​റ​ബ് ടെൻറു​ക​ളി​ൽ ന​ട​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഓ​ഫ​റു​ക​ളും പ്ര​ക​ട​ന​ങ്ങ​ളും ആ​സ്വ​ദി​ക്കാം. ഇ​മാ​റാ​ത്തി ഭ​ക്ഷ​ണ​വും ഇ​വി​ടെ സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ന്നു. അ​റ​ബി​ക് ചാ​യ, കാ​പ്പി, ലു​ഖൈ​മ​ത്ത് തു​ട​ങ്ങി​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളെ​ല്ലാം സൂ​ഖി​ൽ ല​ഭി​ക്കും. കാ​രി​ക്കേ​ച്ച​ർ ക​ലാ​കാ​ര​ൻ​മാ​ർ, ടാ​റ്റൂ ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ക​ലാ​സൃ​ഷ്​​ടി​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ത​ത്സ​മ​യം ചി​ത്ര​ങ്ങ​ൾ വ​ര​ച്ച്​ ന​ൽ​കും. ത​ത്സ​മ​യ സം​ഗീ​തം, അ​റ​ബി​ക് വോ​ക്ക​ൽ പ്ര​ക​ട​ന​ങ്ങ​ൾ, ദി​വ​സം മു​ഴു​വ​ൻ മാ​ജി​ക് ഷോ​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. www.IMGworlds.com എ​ന്ന സൈ​റ്റി​ൽ നി​ന്നോ പാ​ർ​ക്കി​ലെ കൗ​ണ്ട​റു​ക​ളി​ൽ നി​ന്നോ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങാം. 

Tags:    
News Summary - National Day: That Celebration at the IMG World

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.