ദുബൈ: യു.എ.ഇ ദേശീയദിനത്തിന് മുന്നോടിയായി 1497 തടവുകാർക്ക് മോചനം. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, സുപ്രിം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി എന്നിവരാണ് മോചന ഉത്തരവുകൾ പ്രഖ്യാപിച്ചത്. 645 തടവുകാരെ മോചിപ്പിക്കാനാണ് പ്രസിഡൻറ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ഉത്തരവിട്ടത്.
തടവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ദേശീയദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയുംവിധം ശൈഖ് ഖലീഫയുടെ ഉത്തരവ് നടപ്പാക്കുമെന്ന് അബൂദബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. ദുബൈയിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിട്ടത്.
ശൈഖ് മുഹമ്മദിെൻറ ഉത്തരവ് നടപ്പാക്കാൻ ദുബൈ പൊലീസുമായി ചേർന്ന് പബ്ലിക് പ്രോസിക്യുഷൻ അടിയന്തിരമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന് ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇൗസ അൽ ഹുമൈദാൻ പറഞ്ഞു. റാസല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന 246 തടവുപുള്ളികളെ മോചിപ്പിക്കാനാണ് റാക് ഭരണാധികാരി ശൈഖ് സൗദി ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടത്. വിവിധ രാജ്യക്കാരായ തടവ് പുള്ളികള്‍ മോചിതരാവുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.