Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദേശീയദിനം...

ദേശീയദിനം പ്രമാണിച്ച്​  1497 തടവുകാർക്ക്​ മോചനം

text_fields
bookmark_border
ദേശീയദിനം പ്രമാണിച്ച്​  1497 തടവുകാർക്ക്​ മോചനം
cancel
camera_alt????? ???? ??? ??????? ?? ???????

ദുബൈ: യു.എ.ഇ ദേശീയദിനത്തിന്​ മ​ുന്നോടിയായി 1497 തടവുകാർക്ക്​ മോചനം. യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ,  വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, സുപ്രിം കൗൺസിൽ അംഗവും റാസൽ ഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ്​ ബിന്‍ സഖര്‍ ആല്‍ ഖാസിമി എന്നിവരാണ്​ മോചന ഉത്തരവുകൾ പ്രഖ്യാപിച്ചത്​.  645 തടവുകാരെ മോചിപ്പിക്കാനാണ്  പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്‍യാന്‍ ഉത്തരവിട്ടത്.  

തടവില്‍ കഴിഞ്ഞിരുന്നവര്‍ക്ക് ദേശീയദിനം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ കഴിയുംവിധം ശൈഖ് ഖലീഫയുടെ ഉത്തരവ് നടപ്പാക്കുമെന്ന് അബൂദബി അറ്റോര്‍ണി ജനറല്‍ അലി മുഹമ്മദ് അല്‍ ബലൂഷി പറഞ്ഞു. പബ്ലിക്​ പ്രോസിക്യൂഷന്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ നൽകുന്ന പിന്തുണക്കും അദ്ദേഹം നന്ദി അറിയിച്ചു. ദുബൈയിലെ ജയിലുകളില്‍ കഴിയുന്ന 606 തടവുകാരെ മോചിപ്പിക്കാനാണ്  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉത്തരവിട്ടത്.  

ശൈഖ്​ മുഹമ്മദി​​െൻറ ഉത്തരവ്​ നടപ്പാക്കാൻ ദുബൈ പൊലീസുമായി ചേർന്ന്​ പബ്ലിക്​ പ്രോസിക്യുഷൻ അടിയന്തിരമായി നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണെന്ന്​  ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇൗസ അൽ ഹുമൈദാൻ പറഞ്ഞു.   റാസല്‍ഖൈമയിലെ ജയിലുകളില്‍ കഴിയുന്ന 246 തടവുപുള്ളികളെ മോചിപ്പിക്കാനാണ്​ റാക് ഭരണാധികാരി ശൈഖ് സൗദി ബിന്‍ സഖര്‍ ആല്‍ ഖാസിമിയും ഉത്തരവിട്ടത്​. വിവിധ രാജ്യക്കാരായ തടവ് പുള്ളികള്‍ മോചിതരാവുമെന്നാണ് സൂചന. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national daygulf newsmalayalam news
News Summary - national day-uae-gulf news
Next Story