ദുബൈ: ദേശീയ വിദ്യാഭ്യാസ നയത്തെ കേരളം എതിർക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ. യു.എ.ഇ സന്ദർശനത്തിനെത്തിയ മന്ത്രി ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് കേരള നിലപാടിനെ വിമർശിച്ചത്.
എന്തിനെയാണ് കേരള സർക്കാർ എതിർക്കുന്നതെന്ന് മനസ്സിലാവുന്നില്ല. മലയാളം പഠിക്കുന്നതും ശ്രീനാരായണ ഗുരുവിനെ കുറിച്ച് പഠിപ്പിക്കുന്നതും പിണറായി എതിർക്കുമോ. ഇക്കാര്യം പാർലമെന്‍റിൽ അംഗങ്ങളോട് തന്നെ ഞാൻ ചോദിച്ചിട്ടുണ്ട് -മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്ന് മാത്രമാക്കുന്നതടക്കം ദേശീയ വിദ്യാഭ്യാസ നയത്തിലെ നിലപാടുകളെ നേരത്തെ കേരളം വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.