ദുബൈ: പാക്കേജിങ് രംഗത്തെ പ്രമുഖ ഗ്രൂപ്പായ ഹോട്ട് പാക്ക് ഗ്ലോബൽ ഹാപ്പിനസ് ഇനീഷ്യേറ്റിവിന്റെ ഭാഗമായി ജീവനക്കാർക്ക് എൻ.എം.സി ആശുപത്രിയുമായി ചേർന്ന് സ്തനാർബുദ ബോധവത്കരണം സംഘടിപ്പിച്ചു. ഹോട്ട് പാക്ക് ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ദുബൈ അബൂദബി, ഷാർജ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലുള്ള ജീവനക്കാർ പങ്കെടുത്തു.
രജിസ്റ്റർ ചെയ്ത എല്ലാവർക്കും പതിവ് ആരോഗ്യ പരിശോധന, നേരത്തേയുള്ള കണ്ടെത്തൽ, സജീവമായ ആരോഗ്യ നിരീക്ഷണം എന്നിവയുടെ പ്രാധാന്യം ഉറപ്പാക്കുന്നതിന് കോംപ്ലിമെന്ററി സ്ക്രീനിങ് ടെസ്റ്റുകൾ നടത്തും. എൻ.എം.സി ഹോസ്പിറ്റലിലെ ശസ്ത്രക്രിയ വിദഗ്ധൻ ബോധവത്കരണ ക്ലാസെടുത്തു.
ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകാനുള്ള സംസ്കാരം സൃഷ്ടിക്കുന്നതിന് ഇത്തരം പരിപാടി ഗുണകരമാകുമെന്ന് ഹോട്ട് പാക്ക് ഗ്ലോബല്‍ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. പ്രായോഗികവും ഫലപ്രദവുമായ സംരംഭങ്ങളിലൂടെ ജീവനക്കാരുടെ ക്ഷേമത്തോടുള്ള ഹോട്ട് പാക്കിന്റെ പ്രതിബദ്ധതയാണ് പരിപാടി അടിവരയിടുന്നതെന്ന് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ പറഞ്ഞു.
സ്തനാർബുദ ബോധവത്കരണം ഉയർത്തുന്നതിനും സ്ഥാപനത്തിനുള്ളിൽ ആരോഗ്യ ജാഗ്രതയുടെ സംസ്കാരം വളർത്തുന്നതിനും ഹോട്ട് പാക്ക് ടീം കൂട്ടായ പ്രതിജ്ഞയെടുത്തു. ഫിറ്റ്നസ് വെല്ലുവിളികൾ, മാനസികാരോഗ്യ സെമിനാറുകൾ, മറ്റ് വിദ്യാഭ്യാസ ശിൽപശാലകൾ എന്നിവ പോലുള്ള പ്രവർത്തനങ്ങളും ഹോട്ട് പാക്ക് ഹാപ്പിനസ് ഇനീഷ്യേറ്റിവിന്റെ ഭാഗമായി നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.