ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ആർ.എഫ്.എ) ആസ്ഥാനത്ത് യു.എ.ഇ പതാക ദിനാചരണ പരിപാടികൾ നടന്നു. നവംബർ മൂന്നിന് ആചരിക്കുന്ന യു.എ.ഇ പതാക ദിനത്തിന്റെ മുന്നോടിയായി നവംബർ ഒന്നിന് പതാക ഉയർത്തണമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ 11ന് നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ യു.എ.ഇ ദേശീയ പതാക ഉയർത്തി. തുടർന്ന് സൈനിക പരേഡിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.
ജി.ഡി.ആർ.എഫ്.എയിലെ വിവിധ ഡിപ്പാർട്മെന്റ് മേധാവികളും സ്വദേശികളും വിദേശികളും അടക്കമുള്ള നിരവധി പേരും ചടങ്ങിൽ പങ്കെടുത്തു. രാജ്യസ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് യു.എ.ഇ പതാകദിനം പകരുന്നതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.