ദുബൈ: തുമ്പെ ഗ്രൂപ് ഹെൽത്ത് കെയർ ഡിവിഷൻ യു.എ.ഇയിൽ ഫാമിലി ക്ലിനിക്കുകളുടെ ശൃംഖല വിപുലമാക്കുന്നതിന്റെ ഭാഗമായി അജ്മാനിലെ അൽ ജർഫിൽ പുതിയ ക്ലിനിക്ക് ആരംഭിച്ചു.
ദാറുൽ ബിർ സൊസൈറ്റി, ബൈത്തുൽ ഖൈർ സൊസൈറ്റി, ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളുടെയും വിവിധ കമ്യൂണിറ്റി അസോസിയേഷനുകളുടെയും സഹകരണത്തോടെ സമഗ്ര ആരോഗ്യ സേവനങ്ങൾ സമൂഹത്തിന് നൽകുകയാണ് ലക്ഷ്യം.
സൗജന്യ പരിശോധനകൾ, രക്തസമ്മർദം, കോംപ്ലിമെന്ററി ചെക്കപ്പുകൾ എന്നിവയാണ് ‘ഫ്രീ ഫ്രൈഡേ ക്ലിനിക്ക്’ നൽകുന്ന സേവനങ്ങൾ. ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ ആരോഗ്യ സേവനങ്ങൾ നൽകാൻ തുമ്പെ ഗ്രൂപ് പ്രതിജ്ഞാബദ്ധമാണെന്ന് സ്ഥാപക പ്രസിഡന്റ് തുമ്പെ മൊയ്തീൻ, അക്ബർ മൊയ്തീൻ തുമ്പെ എന്നിവർ പറഞ്ഞു.
യു.എ.ഇയിലെ വടക്കൻ എമിറേറ്റുകളിൽ തുമ്പെ ഗ്രൂപ്പിന്റെ പ്രവർത്തനം വിപുലീകരിക്കാനും അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനുമാണ് പുതിയ ക്ലിനിക്കുകൾ ആരംഭിക്കുന്നത്.
അൽ ജർഫിലെ തുമ്പെ മെഡിസിറ്റിയിൽ സ്ഥിതി ചെയ്യുന്ന ക്ലിനിക്കിൽ ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി, ഡെന്റൽ, ജനറൽ മെഡിസിൻ, എക്സ് റേ സേവനങ്ങളിൽ വിദഗ്ധരായ ഡോക്ടർമാരും ലബോറട്ടറിയും സജ്ജീകരിച്ചിട്ടുണ്ട്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഒമ്പത് മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറു വരെയും ക്ലിനിക്ക് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.