ദുബൈ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ ദിദിമോസ് അൺസങ് ഹീറോ അവാർഡിന് എസ്. ധനുജ കുമാരി അർഹയായി. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. തിരുവനന്തപുരത്തെ ഹരിത കർമസേനയിലെ അംഗമാണ്. ധനുജയുടെ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബി.എക്കും കാലിക്കറ്റ് സർവകലാശാലയിൽ എം.എക്കും പാഠപ്പിക്കുന്നു.
‘ചെങ്കൽചൂളയിലെ എന്റെ ജീവിതം’ എന്ന കുറിപ്പുകളാണ് പിന്നീട് പാഠപുസ്തകമായത്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ധനുജയുടെ നിശ്ചയദാർഢ്യം പ്രശംസനീയമാണെന്ന് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഭാരവാഹികൾ പറഞ്ഞു. നവംബർ 10ന് ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.