അലിയാർ

മൂവാറ്റുപുഴ സ്വദേശി അബൂദബിയില്‍ നിര്യാതനായി

അബൂദബി: ഹൃദയ സംബന്ധമായ ചികില്‍സക്ക്​ ശേഷം അബൂദബിയില്‍ മക്കൾക്കൊപ്പം കഴിഞ്ഞുവന്ന പ്രവാസി സംരംഭകന്‍ നിര്യാതനായി. 20 വര്‍ഷത്തിലധികമായി റാസല്‍ഖൈമ കുസാമില്‍ അല്‍ സഫാ ക്ലീനിങ്​ കമ്പനി നടത്തിവന്ന മുവാറ്റുപുഴ പെരുമറ്റത്ത് (വാലടി തണ്ട) താമസിക്കുന്ന വേലക്കോട്ട് അലിയാർ(ഉബൈസ് - 67) ആണ് മരിച്ചത്.

നാട്ടിലെ ചികില്‍സക്കുശേഷം രണ്ടുമാസം മുമ്പാണ് അബൂദബിയില്‍ എത്തിയത്. മൃതദേഹം പേട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ അസീന. മക്കൾ: ഹിസ്ന, ഹംന, ഹംസ ( ദുബൈ). മരുമക്കൾ: ഷെഫീക്ക് (അബൂദബി), ആരിഫ് (അബൂദബി).

Tags:    
News Summary - native of Muvatupuzha passed away in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.