അബൂദബി: നവരാത്രിയുടെ ഭാഗമായി ദാണ്ഡിയ ആഘോഷം സംഘടിപ്പിച്ച് ലുലു ഗ്രൂപ്. ഖലീഫ പാർക്കിലും സിറ്റി ഗോൾഫ് ക്ലബിലുമായി സംഘടിപ്പിച്ച ദാണ്ഡിയ ആഘോഷത്തിൽ എണ്ണായിരത്തിലധികം പേർ പങ്കെടുത്തു. സംഗീതവും നൃത്തവും സമന്വയിപ്പിച്ച പരിപാടി യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക പൈതൃകത്താൽ സമ്പന്നമായിരുന്നു.
ഇന്ത്യൻ സംസ്കാരത്തിന്റെ ഐക്യം വിളിച്ചോതുന്ന രീതിയിൽ പരമ്പരാഗത ഗുജറാത്തി വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പ്രവാസികളാണ് ദാണ്ഡിയ നൃത്തത്തിൽ അണിചേർന്നത്. പ്രശസ്ത ഇന്ത്യൻ ഗായിക ശീതൽ താക്കൂറിന്റെ പ്രകടനം ഏവരെയും ആവേശത്തിലാഴ്ത്തി. പരമ്പരാഗത ഈണങ്ങളും ആധുനിക ബീറ്റ്സുകളും കൂട്ടിയിണക്കി യു.എ.ഇയിലെയും ഇന്ത്യയിലെയും എട്ട് പ്രമുഖ ഡി.ജെമാരും പരിപാടിയുടെ കൊഴുപ്പ് കൂട്ടി.
പരമ്പരാഗത വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാര ശാലകളും ഇന്ത്യൻ ഭക്ഷണ വിഭവ കേന്ദ്രങ്ങളുമൊക്കെ ഉത്സവ പ്രതീതിയാണ് പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.