ദുബൈയിൽ ബൈക്കിടിച്ച് നീലേശ്വരം സ്വദേശി മരിച്ചു

ദുബൈ: റോഡിലൂടെ നടന്നുപോകുമ്പോള്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കാസര്‍കോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടില്‍ ഷെഫീഖ് (38) മരിച്ചു. ദുബൈ ദേരയില്‍ നാലുദിവസം മുന്‍പായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്. 10 വര്‍ഷത്തിലേറെയായി കാര്‍ വാഷിങ് ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്‍റെ സഹോദരനും ദുബൈ മരിച്ചത്. ഭാര്യ: സീനത്ത് (ചെറുവത്തൂര്‍). മകന്‍: മുഹമ്മദ് ഷഹാന്‍. ഓട്ടോഡ്രൈവറും മുന്‍ പ്രവാസിയുമായ റസാഖിന്‍റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങള്‍: ഷമീല്‍, ഷംഷാദ്, ഷബീര്‍, പരേതനായ ഷാഹിദ്. കബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

News Summary - Neeleswaram natice died in bike accident in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.