അബൂദബി: അബൂദബിയില്‍നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വിസ് ആരംഭിച്ചു. അബൂദബി ബസ് ടെര്‍മിനലില്‍നിന്ന് സര്‍വിസ് തുടങ്ങുന്ന ബസ് സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റി (മുറൂര്‍ സ്ട്രീറ്റ്) ല്‍ നിന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അല്‍ ബഹ്യ, അല്‍ ഷഹാമ കടന്ന് അബൂദബി-ദുബൈ ഹൈവേക്ക് സമീപം അല്‍ മുരൈഖയില് സ്ഥിതി ചെയ്യുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ മേഖലയിലെ ആദ്യ ശിലാക്ഷേത്രത്തിലെത്തിച്ചേരും. അബൂദബി സിറ്റിയില്‍നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രസമയം. ക്ഷേത്രത്തിലേക്ക് ബസ് സര്‍വിസ് ആരംഭിച്ചതിന് അധികൃതര്‍ക്ക് ബ്രഹ്മവിഹാരിദാസ് സ്വാമി നന്ദി പറഞ്ഞു. ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വിസിന്റെ നമ്പര്‍ 203 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഏകീകൃത യാത്രാനിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ യാത്രികരുടെ പക്കല്‍ ഹഫിലാത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ കാര്‍ഡ് ഉപയോഗപ്പെടുത്തിയാണ് യാത്രാനിരക്ക് നല്‍കേണ്ടത്. രണ്ട് ദിര്‍ഹമാണ് ബസുകളില്‍ പ്രവേശിക്കുന്നതിനുള്ള നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ചു ഫില്‍സ് വീതം ഈടാക്കും. കാര്‍ഡ് കൈവശമില്ലാത്തവരില്നിന്നും 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.