അബൂദബി: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ മാധ്യമസ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസിന് അബൂദബിയിൽ തുടക്കം. ഇത് മൂന്നാം തവണയാണ് അബൂദബി ആഗോള മാധ്യമ സമ്മേളനം സംഘടിപ്പിക്കുന്നത്.
‘ഡിജിറ്റൽ തലമുറ, യുവാക്കളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയോടെയാണ് മൂന്നാമത് ഗ്ലോബൽ മീഡിയ കോൺഗ്രസിന് തുടക്കം കുറിച്ചത്. സി.എൻ.എൻ. ബിസിനസ് അറബികിന്‍റെ എഡിറ്റർ ലെന ഹസബുല്ലാഹ് മോഡറേറ്ററായ ചർച്ചയിൽ മെറ്റ പ്രതിനിധി ഫാരിസ് അക്കാദ്, സ്നാപ് ചാറ്റിന്റെ ഫറീജ, അൽകാട്ടെൽ പ്രതിനിധി മുസ്തഫ അൽഖുദ്രി തുടങ്ങിയവർ പങ്കെടുത്തു. മിഡിലീസ്റ്റിലെ 88 ശതമാനം കൗമാരപ്രായക്കാരും വിവരങ്ങൾക്കായി സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നവരാണെന്ന് ചർച്ച ചൂണ്ടിക്കാട്ടി.
എഴുതപ്പെട്ട വിവരങ്ങളേക്കാൾ വിഡിയോകളെയാണ് യുവാക്കൾ ആശ്രയിക്കുന്നതെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. നിർമിത ബുദ്ധി സോഷ്യൽമീഡിയ ഭരിക്കാൻ സാധ്യതയുള്ള ഭാവികാലത്ത് കൗമാരപ്രായക്കാർക്ക് മേൽ രക്ഷിതാക്കളുടെ കൂടി മേൽനോട്ടം അഭികാമ്യമാണെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു. ഈമാസം 28 വരെ ആഗോള മാധ്യമ സമ്മേളനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.