അബൂദബി: അബൂദബിയിൽ ചരക്കുഗതാഗതത്തിന് പുതിയ പെർമിറ്റ് ഏർപ്പെടുത്തി. ചരക്ക് കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്കും ചെറുവാഹനങ്ങൾക്കും പുതിയ നിബന്ധന ബാധകമാണ്. ചരക്ക് കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ സംയോജിത ഗതാഗത വകുപ്പിന് കീഴിലെ അസാതീൽ ട്രാക്കിങ് സംവിധാനത്തിൽനിന്നാണ് പുതിയ പെർമിറ്റുകൾ കരസ്ഥമാക്കേണ്ടത്. http://asateel.itc.gov.ae എന്ന വെബ്സൈറ്റിൽ നിന്നാണ് പെർമിറ്റ് ലഭിക്കുക. സ്ഥാപനങ്ങളുടെ പ്രവർത്തനം, വാഹനം, ഡ്രൈവർ എന്നിവക്കെല്ലാം പ്രത്യേക പെർമിറ്റ് എടുത്തിരിക്കണം. ചരക്ക് കൊണ്ടുപോകുന്ന ഹെവി വാഹനങ്ങൾക്ക് മാത്രമല്ല, ചെറുവാഹനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്. ചരക്കുഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.