ദുബൈ: ദുബൈയിൽ താമസിക്കണമെങ്കിൽ ഇനി ദുബൈയിൽ തന്നെ ജോലി വേണമെന്ന് നിർബന്ധമില്ല. നാട്ടിൽ ബിസിനസും ജോലിയുമുള്ളവർക്ക് ദുബൈയിൽ താമസിച്ച് നാട്ടിലെ ജോലി തുടരാൻ പദ്ധതി ദുബൈ പ്രഖ്യാപിച്ചു. ഒരുവർഷം കാലാവധിയുള്ള വെർച്വൽ പ്രോഗ്രാമാണ് ദുബൈ പ്രഖ്യാപിച്ചത്. നാട്ടിൽ 5000 ഡോളർ മാസ വരുമാനമുള്ളവർക്കാണ് പദ്ധതി വഴി ദുബൈയിൽ താമസിക്കാൻ കഴിയുക.
visitdubai.com/en വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവരെ ദുബൈ ഇതിനായി പരിഗണിക്കും. ആറ് മാസം കാലാവധിയുള്ള പാസ്പോർട്ടും ഇൻഷ്വറൻസും നിർബന്ധമാണ്. നാട്ടിൽ ജോലിയുള്ളവരാണെങ്കിൽ മാസവരുമാനം തെളിയിക്കുന്ന രേഖയും കമ്പനിയുമായുള്ള ഒരുവർഷത്തെ കരാറും അവസാന മാസത്തെ ശമ്പള സ്ലിപ്പും അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റുമെൻറും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
നാട്ടിൽ സ്ഥാപന ഉടമയാണെങ്കിൽ കമ്പനിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, മാസവരുമാനം തെളിയിക്കുന്ന രേഖ, അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ് എന്നിവ ഹാജരാക്കണം. കോവിഡിെൻറ സമയത്ത് വിർച്വൽ പ്രോഗ്രാമുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.