അബൂദബി: അബൂദബിയില്‍ പുതുവത്സരാഘോഷത്തിെൻറ ഭാഗമായി മൂന്ന് പുതിയ ഗിന്നസ് റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ 40 മിനിറ്റ് വെടിക്കെട്ട് പ്രദര്ശനത്തിനൊരുങ്ങുകയാണ് ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നഗരി. 2022നെ സ്വാഗതം ചെയ്യാനായി 40 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രകടനത്തോടെ മൂന്ന് ഗിന്നസ് വേള്‍ഡ് റെക്കോഡുകള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അല്‍ വത്ബയില് വെടിക്കെട്ട് പ്രദര്‍ശനം നടത്താനുള്ള ഒരുക്കം പൂര്‍ത്തിയായിവരുകയാണെന്ന് ഫെസ്റ്റിവലിെൻറ ഉന്നത സംഘാടകസമിതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം പുതുവത്സര ആഘോഷങ്ങളില്‍ 35 മിനിറ്റ് വെടിക്കെട്ട് നടത്തി രണ്ട് റെക്കോഡ് കരസ്ഥമാക്കിയിരുന്നു. ഇക്കുറി ഡ്രോണ്‍ ഷോയിലൂടെ ആകാശത്ത് 'വെല്‍ക്കം 2022' എന്നെഴുതും. ഡ്രോണ്‍ ഷോയില്‍ ഇത്തരമൊരു ഫീച്ചര്‍ ലോകത്താദ്യമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. വെടിക്കെട്ടിന് മുന്നോടിയായി ഇമാറാത്തി ഗായിക ഈദ അല്‍ മെന്‍ഹാലി, ഇറാഖി ആര്‍ട്ടിസ്റ്റ് അലി സാബര്‍ എന്നിവരുടെ സംഗീതകച്ചേരികള്‍ നടക്കും. എല്ലാ പ്രായത്തിലുമുള്ളവർക്ക് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആസ്വദിക്കാന്‍ മറ്റ് നിരവധി പരിപാടികളും നൃത്തങ്ങളും ഉണ്ടാവും. 2022 ഏപ്രില്‍ ഒന്നുവരെ നടക്കുന്ന ഫെസ്റ്റിവല്‍ യു.എ.ഇയുടെ പൈതൃകവും നാഗരികതയും ഉയര്‍ത്തിക്കാണിക്കുന്നതാണ്.
ഏറെ പുതുമകളോടെ നടന്നുവരുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിലേക്ക് ആയിരക്കണക്കിനുപേരാണ് ദിനവും എത്തുന്നത്. ലോകരാജ്യങ്ങളെ ഒരു കുടക്കീഴില് അണിനിരത്തിയ വാര്‍ഷിക ഉത്സവത്തില്‍ ഇത്തവണ ഒട്ടേറെ പുതിയ വിനോദവിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ക്രേസി കാര്‍ ഉള്‍പ്പെടെ ഉത്സവനഗരിയുടെ മൂന്നിലൊന്നുഭാഗവും കുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. ഏറ്റവും പുതിയ നവീന വിനോദസംവിധാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദിവസവും കരിമരുന്ന് പ്രകടനവും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.