ദുബൈ: ഒമിക്രോണോ കേവിഡിന്‍റെ മറ്റേതെങ്കിലും വകഭേദങ്ങളോ കാരണമായി യു.എ.ഇയിൽ സമ്പൂർണ ലോക്ഡൗൺ ഇനിയില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അൽ സയൂദി. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡെൽറ്റയെ അപേക്ഷിച്ച് ഒമിക്രോൺ ആഘാതം കുറവാണെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയുടെ സമയത്ത് പോലും രാജ്യം ലോക്ഡൗണിലേക്ക് പോയിട്ടില്ല. കാരണം ആരോഗ്യ മേഖലയും സാമ്പത്തിക രംഗവും തമ്മിലെ സന്തുലിതത്വം ഉണ്ടായിരുന്നു. ഇനി ഭാവിയിൽ പുതിയ വകഭേദങ്ങളുണ്ടായാലും ലോക്ഡൗണിലേക്ക് മടങ്ങില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ സമ്പദ്രംഗം വളരെ പ്രോത്സാഹനാത്മകമായ മുന്നേറ്റമാണ് നടത്തിയതെന്നും പുതുവർഷവും ശക്തമായ രീതിയിലാണ് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.