ഇന്ത്യയിൽ നിന്ന്​ ഷാർജയിലേക്കും റാപിഡ്​ പി.സി.ആർ വേണ്ട

ദുബൈ: ദുബൈ വിമാനത്താവളത്തിന്​ പിന്നാലെ ഷാർജയിലേക്കുള്ള യാത്രക്കാർക്കും റാപിഡ്​ പി.സി.ആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്​, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ്​ റാപിഡ്​ പി.സി.ആറിൽ നിന്ന്​ ഒഴിവാക്കിയത്​.

എന്നാൽ, 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ ഇപ്പോഴും നിർബന്ധമാണ്​. ഷാർജയുടെ ഔദ്യോഗിക എയലൈനായ എയർ അറേബ്യയാണ്​ ഇക്കാര്യം അറിയിച്ചത്​. നിർദേശം ഇന്ന്​ മുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം, അബൂദബി, റാസൽഖൈമ വിമാനത്താവളങ്ങൾ ഇക്കാര്യത്തിൽ നിലപാട്​ അറിയിച്ചിട്ടില്ല.

റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതോടെ യാത്രക്കാരുടെ വലിയൊരു ഭാരമാണ്​ ഒഴിവാകുന്നത്​. വിമാനത്താവളങ്ങളിലെ റാപിഡ്​ പി.സി.ആർ പരിശോധന പ്രവാസികൾക്ക്​ വലിയ ദുരിതമായിരുന്നു സമ്മാനിച്ചത്​. സാമ്പത്തിക ബാധ്യതക്ക്​ പുറമെ അവസാന നിമിഷം റാപിഡ്​ പി.സി.ആറിൽ പോസിറ്റീവാകുന്നതോടെ യാത്ര മുടങ്ങുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചിരുന്നു.

Tags:    
News Summary - No Rapid PCR from India to Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-13 05:17 GMT
access_time 2024-11-13 05:10 GMT