ഒ​യാ​സി​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം

അ​ൽ​ഐ​ൻ: ഒ​യാ​സി​സ്‌ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വാ​ർ​ഷി​ക ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ‘ഫെ​വോ​ള 2022-23 സ്വ​പ്ന​ത്തി​ൽ നി​ന്നും യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്’ എ​ന്ന ആ​ശ​യ​ത്തി​ൽ സാ​യി​ദ്‌ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വാ​ർ​ഷി​ക ദി​ന പ​രി​പാ​ടി​ക​ളി​ൽ അ​ഹ​ല്യ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ​സ്‌. ഗോ​പാ​ൽ, സ്പോ​ൺ​സ​ർ അ​ലി ഫ​ഹ​ദ് അ​ൽ നു​ഐ​മി, അ​ബൂ​ദ​ബി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് അ​ൽ​ഹാ​ശ്മി, സി.​ഇ.​ഒ ഡോ. ​വി​നോ​ദ് ത​മ്പി, മാ​നേ​ജി​ങ് മെ​ഡി​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മേ​ധാ​വി ഇ​ന്ദു​ചൂ​ഡ​ൻ, സീ​നി​യ​ർ മാ​നേ​ജി​ങ് ഓ​പ​റേ​ഷ​ൻ മേ​ധാ​വി സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ രാ​ജ ആ​ർ.​ആ​ർ. ലി​യാ​ന​ഗി, അ​സി. ജ​ന​റ​ൽ മാ​നേ​ജ​ർ ര​മേ​ശ്ബാ​ബു, മി​ഥു​ൻ സി​ദ്ധാ​ർ​ഥ്, കെ.​കെ. സ​നോ​ജ് എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. പ്രി​ൻ​സി​പ്പ​ൽ സി.​കെ.​എ. മ​നാ​ഫ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും അ​ക്കാ​ദ​മി​ക് കോ​ഓ​ഡി​നേ​റ്റ​ർ സ്മി​ത വി​മ​ൽ സ്വാ​ഗ​ത​വും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​ൽ അ​സീ​സ്‌ ന​ന്ദി അ​റി​യി​ച്ചു.

അ​ൽ​ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്‍റ്​ മു​ബാ​റ​ക് മു​സ്ത​ഫ സ്കൂ​ൾ മാ​ഗ​സി​ൻ പ്ര​കാ​ശ​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. സ്വാ​ഗ​ത​നൃ​ത്തം, ടാ​ബ്ലോ, മ​യൂ​ര​നൃ​ത്തം, ഫെ​യ​റി ഡാ​ൻ​സ്, ഫ്ല​വ​ർ ഡാ​ൻ​സ്, ബ​ട്ട​ർ​ഫ്ലൈ ഡാ​ൻ​സ്, സം​ഘ​ഗാ​നം, നാ​ടോ​ടി നൃ​ത്തം, ഫാ​ഷ​ൻ ഷോ, ​ബാ​ലേ ഡാ​ൻ​സ്, ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നി​വ അ​വ​ത​രി​പ്പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക് ആ​ക്ടി​വി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ വൈ​ശാ​ഖ്, ന​വീ​ൻ തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Oasis International School Anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.