ജിദ്ദ: ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഏകീകൃതമായ ശബ്ദമാണ് ഒാർഗനൈസേഷൻ ഒാഫ് ഇസ്ല ാമിക് കോഒാപറേഷൻ (ഒ.െഎ.സി) എന്ന് സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈ മീൻ. ജിദ്ദയിലെ ഒ.െഎ.സി ആസ്ഥാനത്ത് ഞായറാഴ്ച ആരംഭിച്ച അംഗരാജ്യങ്ങളുടെ വിദേശകാ ര്യ മന്ത്രിമാരുടെ 47ാം സമ്മേളനത്തിന് മുന്നോടിയായി നടന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാഹചര്യങ്ങളുടെ സമ്മർദങ്ങളും വെല്ലുവിളികളുമുണ്ടായിട്ടും മുസ്ലിംലോകത്തിെൻറ കൂട്ടായ ശബ്ദമായി ഒ.െഎ.സി നിലനിൽക്കുന്നുണ്ട്. അവകാശം, സ്വത്വം, സംസ്കാരം, സ്ഥിരത എന്നിവയ്ക്കായാണ് സംഘടിതശക്തിയായ ഇൗ കൂട്ടായ്മ. ഇസ്ലാമിക ലോകത്തിെൻറ പ്രശ്നങ്ങളിൽ ഇടപ്പെട്ട് അന്താരാഷ്ട്ര പരിഹാരങ്ങൾക്കായി ശ്രമിക്കുന്ന ചട്ടക്കൂടാണിത്. പിറവിയെടുത്ത് അരനൂറ്റാണ്ട് പിന്നിടുേമ്പാഴേക്കും ഇൗ വഴിയിൽ ഒേട്ടറെ നിർണായക ഇടപെടലുകൾ നടത്താനും നിലപാടുകൾ സ്വീകരിക്കാനുമായിട്ടുണ്ട്.
മുസ്ലിംരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും െഎക്യവും ബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനും ഇസ്ലാമിന് പ്രതിരോധം തീർക്കുന്നതിനും വിദ്വേഷപ്രസംഗങ്ങളെയും എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും തടയുന്നതിനും മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംവാദം പ്രോത്സാഹിപ്പിക്കുന്നതിലും സഹിഷ്ണുതയും മധ്യമനിലപാടും പ്രചരിപ്പിക്കുന്നതിലും ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും ധാരാളം ശ്രമങ്ങൾ ഒ.െഎ.സി നടത്തിയിട്ടുണ്ടെന്നും സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു. ‘സമാധാനത്തിനും വികസനത്തിനുമായി ഭീകരതക്കെതിരെ െഎക്യപ്പെടുക’ എന്ന ശീർഷകത്തിൽ നടക്കുന്ന ത്രിദിന മന്ത്രിതല സമ്മേളനം ചൊവ്വാഴ്ച അവസാനിക്കും.
സുരക്ഷയുടെയും സ്ഥിരതയുടെയും അഭാവത്തിൽ വികസനം കൈവരിക്കാനാവില്ലെന്നും സമാധാനപരിപാലനത്തിന് സുരക്ഷയും വികസനവും അനിവാര്യമാണെന്നും ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമീൻ പറഞ്ഞു. ചില അംഗരാജ്യങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും െഎക്യത്തിനും ഇത് ഭീഷണിയായി തുടരുന്ന സാഹചര്യത്തിലാണ് ഒ.െഎ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗം നടത്തുന്നത്. സിറിയ, യമൻ, ലിബിയ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ വളരെ പ്രാധാന്യപൂർവം ഉറ്റുനോക്കുന്നുണ്ട്. കുഴപ്പങ്ങളും അശാന്തിയും തുടരുന്നത് രാജ്യത്തിെൻറ കഴിവുകളെ ഇല്ലാതാക്കും. കഴിഞ്ഞ 46ാം സമ്മേളനത്തിൽ അധ്യക്ഷപദവി വഹിച്ച യു.എ.ഇയെ അഭിനന്ദിക്കുന്നതായും നിലവിലെ സമ്മേളനത്തിന് അധ്യക്ഷത വഹിക്കുന്ന നൈജീരിയയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
14ാം ഇസ്ലാമിക ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനൊരുങ്ങുന്ന സൗദി അറേബ്യയുടെ എല്ലാ പരിശ്രമങ്ങളെയും പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒ.െഎ.സി യോഗങ്ങൾക്ക് ആതിഥ്യമരുളുന്ന ആസ്ഥാന രാജ്യം കൂടിയാണ് സൗദി അറേബ്യ. സൽമാൻ രാജാവിെൻറ മേൽനോട്ടത്തിലുള്ള സൗദി ഭരണകൂടം എല്ലാവിധ സഹായങ്ങളും നൽകിവരുന്നതായും ഒ.െഎ.സി സെക്രട്ടറി ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.