ഫുജൈറ: സൗഹാർദ കൂട്ടായ്മയൊരുക്കി കൈരളി കൾചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫക്കാൻ യൂനിറ്റുകൾ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. ഉയർന്ന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഇഫ്താർ സംഗമം പങ്കുവെക്കുന്നതെന്നും ലോക കേരള സഭാംഗം സൈമൻ സാമുവേൽ പറഞ്ഞു.
കൈരളി ഫുജൈറ യൂനിറ്റ് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നസറുദ്ദീൻ, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ് കൽബ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, ലെനിൻ ജി. കുഴിവേലി എന്നിവരും ഇന്ത്യൻ സോഷ്യൽ ക്ലബുകൾ, കെ.എം.സി.സി, ഇൻകാസ് തുടങ്ങി വിവിധ സംഘടന ഭാരവാഹികളും വ്യവസായ സംരംഭകരും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും പങ്കെടുത്തു. കൈരളി ഫുജൈറ യൂനിറ്റ് ഭാരവാഹികളായ സുധീർ തെക്കേക്കര, പ്രദീപ് കുമാർ, ജിസ്റ്റ ജോർജ്, നമിത പ്രമോദ്, അഷറഫ് പിലാക്കൽ, കൺവീനർ അബ്ദുൽ ഹഖ്, വിഷ്ണു അജയ്, ഹരിഹരൻ, ജയരാജ്, രജീഷ് തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിന് കൈരളി സഹരക്ഷാധികാരി കെ.പി. സുകുമാരൻ, കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബൈജു രാഘവൻ, കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, വനിത കൺവീനർ രഞ്ജിനി മനോജ്, യൂനിറ്റ് സെക്രട്ടറി സുനിൽ ചെമ്പള്ളിൽ, പ്രസിഡന്റ് ഹഫീസ് ബഷീർ, ട്രഷറർ ജിജു ഐസക് എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.