ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച തൃശൂർ വൈബ് പ്രോഗ്രാമിന്റെ അവലോകനവും വിജയാഘോഷവും കറാമ സുൽഫി മീഡിയ ഹാളിൽ നടന്നു. തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല യോഗം ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം റിപ്പോർട്ട് ജില്ല സെക്രട്ടറി ഹനീഫ് തളിക്കുളവും വരവ് ചെലവ് കണക്കുകൾ ഫിനാൻസ് കമ്മിറ്റി ചെയർമാൻ അബൂ ഷെമീറും അവതരിപ്പിച്ചു. ജില്ല ഭാരവാഹികളായ കബീർ ഒരുമനയൂർ, ബഷീർ പെരിഞ്ഞനം, കെ.കെ. ഉമ്മർ, ടി.എസ്. നൗഷാദ്, മുഹമ്മദ് അക്ബർ, നൗഫൽ പുത്തൻപുരയിൽ, ജംഷീർ പാടൂർ, വനിത വിങ് ജില്ല ഭാരവാഹികളായ റിസ്മ ഗഫൂർ, നിസ നൗഷാദ്, അബീന സിറാജ്, മിന്നത്ത് കോയമോൻ, റംല കരീം, ഐഷ ഷറഫുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
യൂനിറ്റ് വേൾഡ് എജുക്കേഷൻ ഡയറക്ടർ ഷാക്കിർ വാടാനപ്പള്ളി, മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ് വെട്ടുകാട്, വനിത വിങ് തൃശൂർ ജില്ല പ്രസിഡന്റ് റസിയ ഷമീർ, ട്രഷറർ ഷക്കീല ഷാനവാസ്, നിയോജക മണ്ഡലം കമ്മിറ്റിയെ പ്രതിനിധാനം ചെയ്ത് ഭാരവാഹികളായ ഷമീർ പണിക്കത്ത് (തൃശൂർ), അലി വെള്ളറക്കാട് (കുന്നംകുളം), അഷ്കർ പുത്തൻചിറ (കൊടുങ്ങല്ലൂർ), മുസമ്മിൽ തലശ്ശേരി (ചേലക്കര), ഷെക്കീർ കുന്നിക്കൽ (മണലൂർ), സാദിഖ് തിരുവത്ര (ഗുരുവായൂർ), മുസ്തഫ നെടുംപറമ്പ് (കൈപ്പമംഗലം) തുടങ്ങിയവർ അവലോകന യോഗത്തിൽ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.