ഓ​ർ​മ വ​നി​ത വി​ഭാ​ഗം ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ സം​സാ​രി​ക്കു​ന്നു

പി.പി. ദിവ്യക്ക് സ്വീകരണം

ദു​ബൈ: ഓ​ർ​മ വ​നി​ത വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​പി. ദി​വ്യ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. സ്ത്രീ​ക​ൾ കൂ​ടു​ത​ൽ പൊ​തു​ധാ​ര​യി​ലേ​ക്ക് വ​രേ​ണ്ട​തു​ണ്ടെ​ന്നും പു​രു​ഷ​നും സ്ത്രീ​ക്കും തു​ല്യ​നീ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മൂ​ഹ​ത്തി​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും ദി​വ്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ​ക​ളെ വീ​ണ്ടും പ​ഴ​യ ഇ​രു​ണ്ട യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന ശ​ക്തി​ക​ളെ തി​രി​ച്ച​റി​യ​ണം. അ​തി​നെ​തി​രെ നി​താ​ന്ത ജാ​ഗ്ര​ത പാ​ലി​ക്ക​ണ​​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു. സ​ന്ധ്യ ക​വി​ത ആ​ല​പി​ച്ചു. വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ലി​ജി​ന കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​വാ​സി ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്, റേ​ഡി​യോ ഏ​ഷ്യ ന്യൂ​സ് ഹെ​ഡ് അ​നൂ​പ് കീ​ച്ചേ​രി, ഓ​ർ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ, പ്ര​സി​ഡ​ന്‍റ്​ ഷി​ജു ബ​ഷീ​ർ, സെ​ക്ര​ട്ട​റി ല​ത, റി​യാ​സ് സി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഡ്വ. അ​പ​ർ​ണ സ്വാ​ഗ​ത​വും ജി​സ്മി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - P P Divya- orma women wing- dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.