ബുറൈദ: ശരീരം തളർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന പഞ്ചാബ് സ്വദേശി നാരീന്ദർ സിങ്ങിനെ (35) തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. നാലു മാസം മുമ്പ് ബുറൈദയിലെ താമസസ്ഥലത്തുെവച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
അബോധാവസ്ഥയിലായ നാരീന്ദർ സിങ്ങിനെ ഉനൈസയിലെ കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ബദായ ജനറൽ ആശുപത്രിയിലേക്കു മാറ്റി. അപകടനില തരണംചെയ്ത ഉടനെ നാട്ടിലെത്തിക്കാനുള്ള സാമൂഹികപ്രവർത്തകരുടെ ശ്രമം സാങ്കേതിക ബുദ്ധിമുട്ടുകൾ കാരണം പലതവണ തടസ്സപ്പെട്ടിരുന്നു. സാമൂഹികപ്രവർത്തകൻ ഹരിലാൽ, നാരീന്ദറിെൻറ സഹപ്രവർത്തകനും മലയാളിയുമായ മുഹമ്മദ് ഫൈസൽ, ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ നൈസാം തൂലിക, ഡോ. ലൈജു എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ചത്. അൽ ഫഹദ് കൺസ്ട്രക്ഷൻ കമ്പനിയിൽ മെക്കാനിക്കായിരുന്നു നാരീന്ദർ സിങ്. ശനിയാഴ്ച രാവിലെ റിയാദ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച അദ്ദേഹത്തെ പഞ്ചാബിലെ സ്വകാര്യ ആശുപത്രിയിൽ തുടർചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ പ്രത്യേക അനുമതിയോടെ ഇന്ത്യൻ എംബസിയുടെ നിർദേശത്തെ തുടർന്നാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചതെന്ന് സാമൂഹികപ്രവർത്തകൻ ഹരിലാൽ പ്രതികരിച്ചു.
ഇതിനുവേണ്ടി സഹകരിച്ച സൗദി അധികൃതരോടും എംബസി ഉദ്യോഗസ്ഥരോടും പ്രത്യേകം നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.