ദുബൈ: അന്തരിച്ച ഗായകൻ പീർ മുഹമ്മദ് മാപ്പിളപ്പാട്ട് ലോകത്തിന് മാതൃകയായ പാട്ടുകാരനാണെന്ന് പ്രമുഖ ഗായകൻ കണ്ണൂർ ശരീഫ് അഭിപ്രായപ്പെട്ടു.
പീർക്ക അടയാളപ്പെടുത്തിയ പാട്ടുകളിലൂടെയാണ് താനടക്കമുള്ള ഗായകസംഘങ്ങൾ വളർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയിൽ നടന്ന പീർ മുഹമ്മദ് അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു കണ്ണൂർ ശരീഫ്. നിരവധി തവണ പീർ മുഹമ്മദിനെ യു.എ.ഇയിലെത്തിച്ച ഷംസുദ്ദീൻ നെല്ലറ ഓർമകൾ ചടങ്ങിൽ പങ്കുവെച്ചു.
പീർ മുഹമ്മദിെൻറ ജീവചരിത്രം പുസ്തകമാക്കിയ ബഷീർ തിക്കോടി, കുഞ്ഞിമൂസ, നവാസ് കച്ചേരി, സജീർ വിലാതപുരം, ബഷീർ ബെല്ലോ, ഹകീം വാഴക്കാല, സക്കരിയ നരിക്കുനി, ഫിറോസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.