ഷാർജ: റമദാനിൽ ഇഫ്താർ വിഭവങ്ങൾ ഹോട്ടലുകൾക്ക് വെളിയിൽ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. കച്ചവടക്കാർക്ക് ഇത്തരം പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷ്യ ഔട്ട്ലറ്റുകൾക്ക് നിയന്ത്രണം ബാധകമാണ്. രണ്ടുതരം പെർമിറ്റുകളാണ് മുനിസിപ്പാലിറ്റി അനുവദിക്കുക. ഇതിൽ ഒന്ന് പകൽ സമയത്ത് ഭക്ഷണം ഒരുക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും, മറ്റൊന്ന് ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകൾക്കുമുന്നിൽ ലഘുഭക്ഷണം പ്രദർശിപ്പിക്കുന്നതിനുമാണ്. യു.എ.ഇയിൽ മാർച്ച് 12ന് റമദാൻ ആരംഭിക്കുമെന്നാണ് പുതിയ കണക്കുകൂട്ടൽ.
1. പെർമിറ്റ് ഫീസ് 3,000 ദിർഹം, 2. ഭക്ഷണം ഓഫ് സൈറ്റിൽ മാത്രമേ വിളമ്പാവൂ, 3. ഡൈനിങ് ഏരിയകളിൽ ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കരുത്, 4. അടുക്കളയിൽ വെച്ച് മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.