ഷാർജയിൽ റമദാൻ ഭക്ഷ്യവിൽപന: പെർമിറ്റ് നിർബന്ധം
text_fieldsഷാർജ: റമദാനിൽ ഇഫ്താർ വിഭവങ്ങൾ ഹോട്ടലുകൾക്ക് വെളിയിൽ പ്രദർശിപ്പിക്കാനും വിൽപന നടത്താനും പ്രത്യേക പെർമിറ്റ് നിർബന്ധമാണെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. കച്ചവടക്കാർക്ക് ഇത്തരം പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു. മാളുകളിലും ഷോപ്പിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഭക്ഷ്യ ഔട്ട്ലറ്റുകൾക്ക് നിയന്ത്രണം ബാധകമാണ്. രണ്ടുതരം പെർമിറ്റുകളാണ് മുനിസിപ്പാലിറ്റി അനുവദിക്കുക. ഇതിൽ ഒന്ന് പകൽ സമയത്ത് ഭക്ഷണം ഒരുക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും, മറ്റൊന്ന് ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണശാലകൾക്കുമുന്നിൽ ലഘുഭക്ഷണം പ്രദർശിപ്പിക്കുന്നതിനുമാണ്. യു.എ.ഇയിൽ മാർച്ച് 12ന് റമദാൻ ആരംഭിക്കുമെന്നാണ് പുതിയ കണക്കുകൂട്ടൽ.
പകൽ ഭക്ഷണം ഒരുക്കുന്നതിനുള്ള ഫീസ്, നിബന്ധന
1. പെർമിറ്റ് ഫീസ് 3,000 ദിർഹം, 2. ഭക്ഷണം ഓഫ് സൈറ്റിൽ മാത്രമേ വിളമ്പാവൂ, 3. ഡൈനിങ് ഏരിയകളിൽ ഭക്ഷണം വാങ്ങാൻ ഉപഭോക്താക്കളെ അനുവദിക്കരുത്, 4. അടുക്കളയിൽ വെച്ച് മാത്രമേ ഭക്ഷണം പാകം ചെയ്യാവൂ.
പെർമിറ്റ് ലഭിക്കുന്ന സ്ഥലങ്ങൾ
- അൽ നസ്രിയ സെന്റർ (മുനിസിപ്പാലിറ്റി ഡ്രായിങ് സ്റ്റുഡിയോ)
- തസ്രീഹ് സെന്റർ
- അൽ റഖം വാഹിദ് സെന്റർ
- മുനിസിപ്പാലിറ്റി 24 സെന്റർ
- അൽ ഖാലിദിയ സെന്റർ
- അൽ സുറ വൽ ദിഖ സെന്റർ
- തൗജീഹ് സെന്റർ
- അൽ മലോമാത്ത് സെന്റർ- ബീച്ച് 3
- അൽ സദാ സെന്റർ
ഇഫ്താറിന് തൊട്ടുമുമ്പ് ഭക്ഷണം പ്രദർശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ
- പെർമിറ്റ് ഫീസ് 500 ദിർഹം
- ഭക്ഷണം മുൻഭാഗത്ത് മാത്രമേ പ്രദർശിപ്പിക്കാവൂ
- ലോഹപാത്രങ്ങളിൽ സൂക്ഷിക്കണം. സ്ലൈഡിങ് അല്ലെങ്കിൽ വിജാഗിരിയുള്ള വാതിലോടുകൂടിയ ഗ്ലാസ് ബോക്സിലാണ് പ്രദർശിപ്പിക്കേണ്ടത്.
- അലൂമിനിയം ഫോയിൽ പേപ്പർ, സുതാര്യമായ പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയണം.
- നിശ്ചിത അളവിൽ താപനിലയിലായിരിക്കണംഭക്ഷണം സൂക്ഷിക്കേണ്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.