പെ​ട്രോ​ൾ വി​ല കൂ​ടി, ഡീ​സ​ൽ കു​റ​ഞ്ഞു

ദു​ബൈ: മേ​യ്​ മാ​സ​ത്തി​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ നേ​രി​യ വ​ർ​ധ​ന. മേ​യ്​ ഒ​ന്നു മു​ത​ൽ സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 3.16 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്. ഏ​പ്രി​ലി​ൽ ഇ​ത്​ 3.01 ദി​ർ​ഹ​മാ​യി​രു​ന്നു. സ്​​പെ​ഷ​ൽ 95 പെ​ട്രോ​ളി​ന്​ 3.05 ദി​ർ​ഹ​മാ​ണ്​ പു​തി​യ നി​ര​ക്ക്. ക​ഴി​ഞ്ഞ മാ​സം ഇ​ത്​ 2.90 ദി​ർ​ഹ​മാ​യി​രു​ന്നു.

ഏ​പ്രി​ലി​ൽ 2.82 ദി​ർ​ഹ​മാ​യി​രു​ന്ന ഇ-​പ്ല​സ്​ 91 പെ​ട്രോ​ളി​ന്​ 2.97 ദി​ർ​ഹ​മാ​യാ​ണ്​ നി​ര​ക്ക്​ വ​ർ​ധി​ച്ച​ത്. എ​ന്നാ​ൽ, ഡീ​സ​ലി​ന്​ വി​ല​യി​ൽ കു​റ​വാ​ണ്​ ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ മാ​സം 3.03 ദി​ർ​ഹ​മാ​യി​രു​ന്ന ഡീ​സ​ലി​ന്​ മേ​യി​ൽ 2.91 ദി​ർ​ഹ​മാ​ണ്​ നി​ര​ക്ക്.

തു​ട​ർ​ച്ച​യാ​യി ര​ണ്ട് മാ​സ​ത്തെ വ​ർ​ധ​ന​ക്ക്​ ശേ​ഷം ഏ​പ്രി​ലി​ൽ ഇ​ന്ധ​ന വി​ല ലി​റ്റ​റി​ന് 8 ഫി​ൽ​സ് വീ​തം കു​റ​ച്ചി​രു​ന്നു.ഊ​ർ​ജ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ഇ​ന്ധ​ന​വി​ല നി​ർ​ണ​യ സ​മി​തി​യാ​ണ് യു.​എ.​ഇ​യി​ൽ എ​ല്ലാ​മാ​സ​വും ഇ​ന്ധ​ന​വി​ല പു​തു​ക്കി​നി​ശ്ച​യി​ക്കു​ന്ന​ത്.

പു​തി​യ നി​ര​ക്ക് പ്ര​കാ​ര​മാ​ണ്​ തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് പെ​ട്രോ​ളും ഡീ​സ​ലും ല​ഭി​ക്കു​ക. ഡീ​സ​ൽ വി​ല കു​റ​ഞ്ഞ​ത് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലെ ടാ​ക്സി നി​ര​ക്കു​ക​ളി​ലും നേ​രി​യ മാ​റ്റ​മു​ണ്ടാ​കും.

Tags:    
News Summary - petrol, diesel price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.