അജ്മാന്: അനുമതിയില്ലാതെ സ്ഥലം നികത്തിയ സ്ഥാപനങ്ങള്‍ക്ക് അജ്മാന് നഗരസഭ പിഴ ചുമത്തി. നഗരസഭയില്‍ നിന്ന് അനുമതി വാങ്ങാതെ നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളുടെ പേരില്‍ മൂന്നു വാഹനങ്ങൾ കണ്ടുകെട്ടുകയും ഓരോ കമ്പനിക്കും 10,000 ദിർഹം വീതം പിഴയും ചുമത്തി. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് മുഈൻ അൽ ഹൊസാനി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എല്ലാവരിലും അവബോധം വളർത്തുന്നതിനും നല്ല സംസ്കാരം പ്രചരിപ്പിക്കുന്നതിനും നിരന്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എമിറേറ്റിന്റെ പ്രതിച്ഛായയും സൗന്ദര്യാത്മക രൂപവും സംരക്ഷിക്കാനും എല്ലാ പ്രതികൂല പ്രതിഭാസങ്ങളെയും നേരിടാനും നിരീക്ഷണ വകുപ്പ് ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ഹൊസാനി പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ അധികൃതരില്‍ നിന്നും മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.