ഗ​സ്സ​യി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന യു.​എ.​ഇ അ​ധി​കൃ​ത​ർ (ഫ​യ​ൽ)

ഗ​സ്സ​യി​ൽ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ യു.​എ.​ഇ

ദു​ബൈ: യു​ദ്ധം കാ​ര​ണം ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സ്​ ന​ഗ​ര​സ​ഭ​യി​ൽ ത​ക​ർ​ന്ന ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി യു.​എ.​ഇ പൂ​ർ​ത്തി​യാ​ക്കും. ഗ​സ്സ​യി​ൽ യു.​എ.​ഇ ന​ട​പ്പാ​ക്കി​വ​രു​ന്ന ഓ​പ​റേ​ഷ​ൻ ഗാ​ല​ന്‍റ്​ നൈ​റ്റ്-3​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഖാ​ൻ യൂ​നി​സ്​ ന​ഗ​ര​സ​ഭ​യു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച്​ യു.​എ.​ഇ അ​ധി​കൃ​ത​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

ഖാ​ൻ യൂ​നി​സി​ലെ താ​മ​സ​ക്കാ​രു​ടെ ദു​രി​തം ഒ​ഴി​വാ​ക്കാ​നും മു​നി​സി​പ്പാ​ലി​റ്റി​ക്ക്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സം​വി​ധാ​ന​മൊ​രു​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഖാ​ൻ യൂ​നി​സ് ന​ഗ​ര​ത്തി​ലെ കി​ണ​റു​ക​ളും ജ​ല​സം​ഭ​ര​ണി​ക​ളും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന് ധ​ന​സ​ഹാ​യം ന​ൽ​കാ​നും ധാ​ര​ണ​പ​ത്ര​ത്തി​ൽ ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ല ശൃം​ഖ​ല​ക​ളു​ടെ നാ​ശ​ന​ഷ്ടം ഏ​ക​ദേ​ശം 70 ശ​ത​മാ​ന​മാ​ണ്.

അ​തോ​ടൊ​പ്പം 25 കി​ണ​റു​ക​ൾ പൂ​ർ​ണ​മാ​യും 12 എ​ണ്ണം ഭാ​ഗി​ക​മാ​യും ന​ശി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​ത് കാ​ര​ണ​മാ​യി ന​ഗ​ര​ത്തി​ലെ ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ക​യും കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വെ​ള്ളം ല​ഭി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക്​ പു​റ​മെ, ജ​ല ശൃം​ഖ​ല​ക​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്ക​ൽ, സെ​ൻ​ട്ര​ൽ ഫി​ല്ലി​ങ്​ പോ​യ​ന്‍റു​ക​ളി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന് വാ​ട്ട​ർ ബാ​ര​ലു​ക​ൾ വാ​ങ്ങ​ൽ, പ്ര​വ​ർ​ത്ത​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം (സോ​ളാ​ർ, ഗ്യാ​സ്), പ​രി​പാ​ല​നം എ​ന്നി​വ​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടും. ആ​രോ​ഗ്യ ദു​ര​ന്ത​ങ്ങ​ൾ ത​ട​യാ​നും പാ​രി​സ്ഥി​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ന​ഗ​ര​ത്തി​ൽ മാ​ത്രം ഒ​മ്പ​ത്​ ല​ക്ഷ​ത്തോ​ളം പേ​ർ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​താ​യാ​ണ്​ ക​ണ​ക്ക്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സ​ഹാ​യ​ത്തി​നാ​യി യു.​എ.​ഇ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​ന്‍റെ തു​ട​ക്ക​കാ​ലം മു​ത​ൽ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​വേ​ണ്ടി യു.​എ.​ഇ ചെ​യ്തു​വ​രു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം ര​ണ്ട് ഫീ​ൽ​ഡ് ഹോ​സ്പി​റ്റ​ലു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​മു​ണ്ട്. കൂ​ടാ​തെ, പ്ര​തി​ദി​നം 1.2 ദ​ശ​ല​ക്ഷം ഗാ​ല​ൻ വെ​ള്ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​റ് ഡീ​സ​ലൈ​നേ​ഷ​ൻ പ്ലാ​ന്‍റു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​വ​ഴി 600000ത്തി​ല​ധി​കം ഗ​സ്സ നി​വാ​സി​ക​ൾ​ക്ക്​ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - UAE to repair water supply network in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.