അബൂദബി ഖസ്​ർ അൽ വത്​നിൽ നടന്ന കാബിനറ്റ്​ യോഗം 

വിദേശ വ്യാപാരത്തിൽ കുതിച്ചുചാട്ടത്തി​ന്​ പദ്ധതി

ദുബൈ: 25 പുതിയ അന്താരാഷ്​ട്ര വിപണികളിലേക്ക്​ പ്രവേശിച്ച്​ രാജ്യത്തി​െൻറ വിദേശ വ്യാപാരത്തിൽ വൻ മുന്നേറ്റത്തിന്​ യു.എ.ഇയുടെ തീരുമാനം.

അബൂദബി ഖസ്​ർ അൽ വത്​നിൽ നടന്ന കാബിനറ്റ്​ യോഗത്തിലാണ്​ ഇതിന്​ എണ്ണയിതര കയറ്റുമതി വികസനത്തിനുള്ള ദേശീയ പദ്ധതിക്ക്​ അംഗീകാരം നൽകിയത്​. കയറ്റുമതിയിൽ വരുംവർഷങ്ങളിൽ 50 ശതമാനം വളർച്ച ലക്ഷ്യമിടുന്നതായും തീരുമാനം പ്രഖ്യാപിച്ച്​ യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ട്വിറ്ററിൽ അറിയിച്ചു. രാജ്യം കൈവരിച്ച വ്യാപാര​നേട്ടങ്ങളും ഭാവി കാഴ്​ചപ്പാടും അദ്ദേഹം വിശദീകരിച്ചു.

യു.എ.ഇയുടെ എണ്ണയിതര വാർഷിക വ്യാപാരം 1.5 ട്രില്യൺ ദിർഹം പിന്നിട്ടതായും 400 ലോക നഗരങ്ങളിൽ രാജ്യത്തി​െൻറ ലോജിസ്​റ്റിക്​സ്​ ശൃംഖലയു​ണ്ടെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. ആഗോള വ്യാപാര മത്സരശേഷിയിൽ രാജ്യം ആദ്യ 20 സ്​ഥാനങ്ങളിലുണ്ട്​. ആകെ സാമ്പത്തിക ഉൽപാദനത്തി​െൻറ 70 ശതമാനത്തിലേറെയും എണ്ണയിതര വരുമാനമാണ്​. അടുത്ത വർഷങ്ങളിൽ ഇതിൽ വളർച്ചയുണ്ടാകും.

രാജ്യത്തി​െൻറ സമ്പദ്​വ്യവസ്​ഥയുടെ ഉയർച്ചക്ക്​ ഫെഡറൽ, പ്രാദേശിക തലങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും. അടുത്ത പതിറ്റാണ്ടുകളിലും ദൈവ സഹായത്താൽ യു.എ.ഇ ലോകത്തി​െൻറ സാമ്പത്തിക തലസ്​ഥാനമായി നിലനിൽക്കും -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗവേഷണത്തിനും വികസനത്തിനും ദേശീയതലത്തിൽ ചെലവിടുന്ന തുകക്കും അംഗീകാരം നൽകിയതായി അദ്ദേഹം വ്യക്തമാക്കി. അറിവ്​ അടിസ്​ഥാനമാക്കിയ സാമ്പത്തികപ്രവർത്തനത്തിന്​ മൊത്ത ആഭ്യന്തര ഉൽപാദനത്തി​െൻറ 1.3 ശതമാനം യു.എ.ഇ ചെലവിടുന്നുണ്ട്​. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ അറബ്​ രാഷ്​ട്രമാണ്​ രാജ്യം.

ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, ദുരന്തനിവാരണ മേഖലകളിൽ ആവശ്യമായി വന്ന ചില നിയമഭേദഗതികൾക്കും കാബിനറ്റ്​ അംഗീകാരം നൽകി​. വൈവിധ്യവും വ്യവസ്ഥാപിതവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്ത്​ ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമാണ് ലക്ഷ്യമിടുന്നതെന്നും ശൈഖ്​ മുഹമ്മദ്​ വ്യക്​തമാക്കി.

Tags:    
News Summary - Plan on a leap in foreign trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.