ആ​ർ.​ടി.​എ ബ​സു​ക​ൾ

ദു​ബൈ​യെ ‘20 മി​നി​റ്റ്​ സി​റ്റി’​യാ​ക്കാ​ൻ പ​ദ്ധ​തി

ദു​ബൈ: ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ൾ 20 മി​നി​റ്റി​നു​ള്ളി​ൽ ല​ഭ്യ​മാ​കു​ന്ന ‘20 മി​നി​റ്റ്​ സി​റ്റി’ പ​ദ്ധ​തി​യു​ടെ ന​യ​ത്തി​ന്​ ദു​ബൈ ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ അം​ഗീ​കാ​രം. ദു​ബൈ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യി​ലെ ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തി​നും കോ​ർ​പ​റേ​റ്റ് പ​രി​വ​ർ​ത്ത​ന​ത്തി​നു​ള്ള ഉ​ന്ന​ത സ​മി​തി​യാ​ണ്​ 2024-2030 കാ​ല​ത്തേ​ക്കു​ള്ള സ്ട്രാ​റ്റ​ജി​ക് പ്ലാ​ൻ അം​ഗീ​ക​രി​ച്ച​ത്. സം​യോ​ജി​ത​വും നൂ​ത​ന​വു​മാ​യ ഗ​താ​ഗ​ത മേ​ഖ​ല​യി​ലെ അ​ഞ്ചു പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​ണ്​ പ്ലാ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്. 20 മി​നി​റ്റ്​ ദൈ​ർ​ഘ്യ​ത്തി​ൽ ന​ട​ന്നും സൈ​ക്കി​ളി​ലും എ​ത്താ​വു​ന്ന ദൂ​ര​ത്തി​ൽ 80 ശ​ത​മാ​നം സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക, ഗ​താ​ഗ​ത​സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ക, മ​ൾ​ട്ടി-​മോ​ഡ​ൽ ഗ​താ​ഗ​ത​ത്തി​ന്റെ മി​ക​ച്ച സം​യോ​ജ​നം, ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, സ്മാ​ർ​ട്ട് പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക എ​ന്നി​വ​ക്കാ​ണ്​ പ​ദ്ധ​തി​യി​ൽ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്. ആ​ർ.​ടി.​എ ബോ​ർ​ഡ് ഓ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്‌​ടേ​ഴ്‌​സ് ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​റാ​ണ്​ ഉ​ന്ന​ത സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ.

ദു​ബൈ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ന​ഗ​ര​മാ​ക്കി മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ദു​ബൈ അ​ർ​ബ​ൻ പ്ലാ​ൻ 2040, ദു​ബൈ പ്ലാ​ൻ 2030, ദു​ബൈ ഗ​വ​ൺ​മെ​ന്റ് നി​ർ​ദേ​ശ​ങ്ങ​ൾ, യു.​എ.​ഇ ഗ​വ​ൺ​മെ​ന്റ് വി​ഷ​ൻ, ‘ഞ​ങ്ങ​ൾ യു.​എ.​ഇ 2031’ എ​ന്നി​വ​യു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ്​ ആ​ർ.​ടി.​എ പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

അ​തോ​ടൊ​പ്പം 2050ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന ല​ക്ഷ്യ​ത്തി​ന​നു​സ​രി​ച്ച്​ ‘സീ​റോ-​എ​മി​ഷ​ൻ പ​ബ്ലി​ക് ട്രാ​ൻ​സ്‌​പോ​ർ​ട്ടേ​ഷ​ൻ ഇ​ൻ ദു​ബൈ 2050’ എ​ന്ന ന​യ​ത്തി​നും ആ​ർ.​ടി.​എ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച്​ 2040ഓ​ടെ എ​മി​റേ​റ്റി​ലെ 100 ശ​ത​മാ​നം ടാ​ക്സി​ക​ളും ലി​മോ​സി​നു​ക​ളും ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ൻ വാ​ഹ​ന​ങ്ങ​ളാ​ക്കി മാ​റ്റാ​നും 2050ഓ​ടെ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ൾ മു​ഴു​വ​ൻ ഇ​ല​ക്ട്രി​ക്, ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​ന​ത്തി​ലോ​ടു​ന്ന​താ​ക്കാ​നും ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കോ​പ്​ 28 ഉ​ച്ച​കോ​ടി​ക്ക്​ യു.​എ.​ഇ ആ​തി​ഥ്യ​മ​രു​ളു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ സീ​റോ എ​മി​ഷ​ൻ ഗ​താ​ഗ​ത​മാ​ർ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റം വേ​ഗ​ത്തി​ലാ​ക്കു​ന്ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Plan to make Dubai a '20-minute city'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.