പ്ലസ്​ ടു പഠന സെൻറർ യു.എ.ഇയിലും

ഷാർജ: പ്രായഭേദമന്യേ എല്ലാവർക്കും ഓൺലൈനായി പരീക്ഷ എഴുതാൻ സാധിക്കുന്ന സിക്കിം ഗവൺമെന്‍റിന്‍റെ ബോർഡ് ഓഫ് ഓപൺ സ്കൂൾ ആൻഡ്​ സ്കിൽ എജുക്കേഷന്‍റെ (ബോസ്) സെക്കൻഡറി ആൻഡ്​ സീനിയർ സെക്കൻഡറിയുടെ ഔദ്യോഗിക സെൻറർ ഷാർജയിലെ അൽ ഹിഖ്മ ഗോബ്ലൽ എജുക്കേഷനിൽ നിലവിൽ വന്നു. ഇന്ത്യയിലെ യു.ജി.സി, യു.പി.എസ്.സി, കേരള പി.എസ്.സി, വിദേശരാജ്യങ്ങളിലെ എംബസി എന്നിവയുടെ അംഗീകാരത്തിന് പുറമെ വേൾഡ് എജുക്കേഷനൽ സർവിസസിന്‍റെ അംഗീകാരവും ഈ ബോർഡിനുണ്ട്. ഓൺലൈനായി പ്രവേശനം നേടാനും പഠിക്കാനും അസൈൻമെൻറ്​ സമർപ്പിക്കാനും പരീക്ഷ എഴുതാനും പറ്റുമെന്നതാണ് ബോസിന്‍റെ പ്രത്യേകത. മലയാളം ഐച്ഛിക വിഷയവമായി തിരഞ്ഞെടുക്കാം. സയൻസ് വിഷയം എടുക്കുന്നവർ ഷാർജയിലെ അൽ ഹിഖ്മ ഗ്ലോബൽ എജുക്കേഷൻ സെൻററിൽ പോയി പ്രാക്ടിക്കൽ വർക്ക് ചെയ്യണം. വർഷത്തിൽ രണ്ടുതവണയാണ് അഡ്മിഷൻ.

പത്താം ക്ലാസ് പൂർത്തിയാക്കാത്തവർക്ക് അതിനുള്ള സൗകര്യവുമുണ്ട്. പ്ലസ്ടു പഠനം വിജയകരമായി പൂർത്തിയാക്കിയവർക്ക് അൽ ഹിഖ്മ ഗ്ലോബൽ എജുക്കേഷൻ വഴി യു.എ.ഇയിലും ഇന്ത്യയിലും മലേഷ്യയിലും തുർക്കിയയിലും കാനഡയിലും മറ്റു വിദേശ രാജ്യങ്ങളിലും തുടർപഠനവും നടത്താം. ഫോൺ: +971 561686859, +971 561686835, +971 65433993.

Tags:    
News Summary - Plus two learning center in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.